കോംപാക്ട് എസ്‌ യു വി സെഗ്മെന്റില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ മഹീന്ദ്ര എത്തുന്നു; മിനി ബൊലേറോയുമായി

കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് അരങ്ങേറ്റം കുറിയ്ക്കാനാണ് മിനി ബൊലേറോ എത്തുന്നു

mahindra, bolero, suv, mini bolero മഹീന്ദ്ര, ബൊലേറോ, എസ്‌യുവി, മിനി ബൊലേറോ
സജിത്ത്| Last Modified ബുധന്‍, 20 ജൂലൈ 2016 (16:08 IST)
സ്പോർട്സ് യൂട്ടിലിറ്റി വാഹന സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൊലേറോയുടെ പുതിയ പകർപ്പ് മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് അരങ്ങേറ്റം കുറിയ്ക്കാനാണ് മിനി ബൊലേറോ എത്തുന്നത്.

ന്യൂവോ സ്പോർട്സ്, കെയുവി 100, ടിയുവി 300 എന്നീ വാഹനങ്ങൾക്ക് ശേഷം മഹീന്ദ്ര വിപണിയിലെത്തിക്കുന്ന നാലാമത്തെ വാഹനമാണ് മിനി ബൊലേറോ. ആഗസ്ത് ആദ്യവാരത്തോട് കൂടി ബൊലേറോയുടെ കോംപാക്ട് മോഡല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ആദ്യം 4.17 മീറ്റർ നീളമുണ്ടായിരുന്ന ബൊലേറോയുടെ നീളം 4 മീറ്ററിൽ താഴെയാക്കിയാണ് കമ്പനി മിനി ബൊലേറോ ഇറക്കുന്നത്. ഇരുവശങ്ങളിലുമുള്ള ബംബറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ബൊലേറോയുടെ നീളം കുറച്ചിരിക്കുന്നത്. വീൽ ബേസിൽ മാറ്റങ്ങളൊന്നും ഇല്ല.

സെവൻ സീറ്ററായിട്ടാണ് മിനി ബൊലേറോയും എത്തുന്നത്. ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. അകത്തെ സ്ഥലം വർധിപ്പിക്കുന്നതിനായി പുതിയ മോഡല്‍ സീറ്റുകളായിരിക്കും വാഹനത്തില്‍ ഉപയോഗിക്കുക.

2000 സിസിയിൽ കൂടുതലുള്ള ഡീസല്‍ വാഹനങ്ങൾ നിരോധിച്ചതിനാൽ വലിപ്പം കുറഞ്ഞ 1.5 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ഡീസൽ എൻജിനാണ് മിനി ബൊലേറോയ്ക്ക് കരുത്തേകുന്നത്. 68 ബിഎച്ച്പിയുള്ള ഈ എൻജിൻ ഉയർന്ന ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി വ്യക്തമാക്കി.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനഹൃദയങ്ങലിൽ സ്ഥാനം നേടാൻ കഴിഞ്ഞ വാഹനമാണ് ബൊലേറൊ. കാറിന്റെ യാത്രാസുഖവും സാധാരണക്കാരന് താങ്ങാവുന്ന വിലയുമായി വന്ന ബൊലേറോയുടെ അതേ പ്രതികരണം മിനി ബൊലേറോയ്ക്കും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹീന്ദ്ര.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :