ഷവോമി റെഡ്മീ 3യുടെ പിന്‍ഗാമി റെഡ്മീ 4 വിപണിയിലേക്കെത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മീ 4 വിപണിയിലേക്കെത്തുന്നു

Xiaomi Redmi 4, Redmi 3 ഷവോമി, റെഡ്മീ 3, റെഡ്മീ 4
സജിത്ത്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (12:14 IST)
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ വിപണിയിലേക്കെത്തുന്നു. ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ് സൈറ്റില്‍ നിന്നാണ് ഇതുമായി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ എത്തുന്ന ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 13,000ത്തിന് അടുത്ത വില വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള അഞ്ച് ഇഞ്ച് സ്‌ക്രീനാണുള്ളത്. 1.4 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ക്യാമറഎന്നിങ്ങനെയുള്ള സവിശേഷതകളും ഫോണിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :