Widgets Magazine Widgets Magazine

പുതുവര്‍ഷത്തിലും ടെലികോം രംഗത്തെ പോര് മുറുകുന്നു; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

തിങ്കള്‍, 2 ജനുവരി 2017 (14:55 IST)

Widgets Magazine

ജിയോയുടെ സൗജന്യ സേവനം നീട്ടിയതോടെ ജനുവരി ഒന്നുമുതല്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച പുതിയ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. നേരത്തെ പ്രഖ്യാപിച്ച 144, 399 രൂപയുടെ പ്ലാനുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 144 രൂപയുടെ റീചാര്‍ജിലൂടെ രാജ്യത്ത്  എവിടേയ്ക്കും പരിധിയില്ലാതെ 28 ദിവസത്തേക്ക് വിളിക്കാന്‍ കഴിയും. കൂടാതെ 300 എം ബി നൈറ്റ് ഡാറ്റയും സൌജന്യമായി ലഭിക്കും.
 
എന്നാല്‍ 399 രൂപയുടെ റീചാര്‍ജിലൂടെ രാജ്യത്ത് എവിടേയുമുള്ള ഏത് നമ്പറിലേക്കും ഒരു മാസക്കാലം സൗജന്യമായി വിളിക്കാനും കൂടാതെ ഒരു ജിബി ഡാറ്റയും ലഭ്യമാകും. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്‍. സെപ്തംബര്‍ അഞ്ചിനാണ് 4ജി നെറ്റ്, കോള്‍ എന്നിവ സൗജന്യമാക്കി ജിയോ പുറത്തിറങ്ങിയത്. ഈ ഓഫറാണ് ഇപ്പോള്‍ മാര്‍ച്ച് വരെ നീട്ടിയിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഇസൂസു ഡി മാക്സ് വി ക്രോസിനോട് ഏറ്റുമുട്ടാന്‍ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക് !

ക്രോം ഉൾപ്പെടുത്തിയിട്ടുള്ള ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബംബർ, പുതുക്കിയ ടെയിൽ‌ലാമ്പ് എന്നീ ...

news

നോട്ട് പ്രതിസന്ധിയിൽ നഷ്ടം 700 കോടി; കടുത്ത വെല്ലുവിളിയെന്ന് തോമസ് ഐസക്

നോട്ട് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി ...

news

വീണ്ടും തിരിച്ചടി; പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചു

കഴിഞ്ഞ തവണ പെട്രോൾ ലീറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടിയിരുന്നു. ഡല്‍ഹിയിൽ ...

news

ആറുവര്‍ഷത്തിനു ശേഷം കൺസ്യൂമർഫെഡ് ഉയര്‍ത്തെഴുന്നേറ്റു; നടപ്പുസാമ്പത്തിക വർഷം ലാഭം 23.48 കോടി

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൊടുത്തു തീർക്കാനുണ്ടായിരുന്ന നിക്ഷേപങ്ങൾക്ക് 12.39 കോടിരൂപ ...

Widgets Magazine Widgets Magazine