രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; ഡോളർ 73 കടന്നു

Sumeesh| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (14:25 IST)
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളര്‍ ആദ്യമായി 73 കടന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 73.34 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. രൂപയുമായുള്ള വിനിമയനിരക്കില്‍ യു എ ഇ ദിര്‍ഹവും റെക്കോര്‍ഡ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി ദിര്‍ഹം 20 കടന്നു.

ഇറക്കുമതി നിരോധിച്ചതടക്കമുള്ള കടുത്ത നടപടികൾ കേന്ദ്രം രൂപയുടെ മൂല്യത്തകർച്ച പിടിച്ചു നിർത്താന്മായി ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല എന്നാണ് വസ്തവം. അഞ്ചിന പദ്ധതികളാണ് രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും രൂപയ്ക്ക് ഭീഷണിയായി. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ഡോളറിനും ആവശ്യമേറുകയായിരുന്നു. 73.26 പൈസയിലെത്തിയിരുന്ന രൂപ വീണ്ടും ഇടിഞ്ഞ് 73.34 ആണ് രേഖപ്പെടുത്തിയത്. എല്ലാ ഗള്‍ഫ് കറന്‍സികളും രൂപയുമായുള്ള നിരക്കില്‍ ശക്തി പ്രാപിക്കുകയാണ്. ഇതോടെ ഗൾഫിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :