ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല, സുപ്രീം കോടതി വിധി വിട്ടുവീഴ്ചകളില്ലാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

Sumeesh| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (12:51 IST)
ശബരിമലയിൽ ഏതു പ്രായക്കാരായ സ്ത്രികൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഭാഗങ്ങളും കേട്ട ശേഷമാണ് സുപ്രീം കോടതി അന്തിമ നിലപാട് സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് സർക്കാർ ഇപ്പൊൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൽ പ്രവേശിക്കണമോ വേണ്ടയോ എന്നതിൽ വിശ്വാസികൾക്കിടയിൽ തന്നെ രണ്ടഭിപ്രായമുള്ളവരുണ്ട്. എല്ലാ ഭാഗവും സുപ്രീം കോടതി പരിശോധിച്ചാണ് അന്തിമ നിലപാടിൽ എത്തിച്ചേർന്നത്. സുപ്രീം കോടതിയുടെ വിധിക്കൊപ്പം നിൽക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദേവസം ബോർഡ് പ്രസിഡന്റ് എന്തുകൊണ്ടാണ് റിവ്യൂ ഹർജി നൽകും എന്ന് നിലപാട് സ്വീകരിച്ചത് എന്ന് വ്യക്തമല്ല. താനുമയി നടത്തിയ ചർച്ചയിൽ ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാൽ ചർച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ. പുനഃപരിശോധനാ ഹർജി നൽകും, തന്റെ വീട്ടിലെ സ്ത്രീകളെ ശബരിമലക്ക് വിടില്ല എന്നോക്കെയാണ് പറഞ്ഞത്.

ദേവസം ബോർഡ് പ്രസിഡന്റിന്റെ പരാമർശം മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണെന്ന തോന്നലുണ്ടാക്കി. അതിനാലാ‍ണ് അക്കാര്യത്തിൽ വിശദീകരണം നൽകിയത്. അദ്ദേഹം സ്വന്തം നിലക്ക് തീരുമാനം എടുക്കുന്നത് ശരിയല്ല. ചില ആളുകൾ ഏതുകാര്യത്തിലും സർക്കാരിനെ കുറ്റപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :