13 മെഗാപിക്സല്‍ വീതമുള്ള ഇരട്ട പിന്‍ക്യാമറ, നെറ്റ്ഫ്ലിക്സ്; ലെനോവോ ഫാബ് ടു വിപണിയില്‍

ലെനോവോയുടെ പുതിയ ഫാബ് ടു പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

lenovo, phab 2, phab 2plus, smartphone ലെനോവോ, ഫാബ് ടു, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Updated: വ്യാഴം, 10 നവം‌ബര്‍ 2016 (15:27 IST)

ലെനോവോയുടെ പുതിയ ഫാബ് ടു പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. ഗോൾഡ്‌, ഗ്രേ എന്നീ നിറങ്ങളില്‍ ആമസോണിലൂടെ ലഭ്യമാകുന്ന ഈ ഹാന്‍ഡ്സെറ്റിന് 14,999 രൂപയാണ് വില. ലെനോവോ ഫാബ് ടു വിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ആമസോണ്‍ കാറ്റഗറി മാനെജ്‌മെന്റ് ഡയറക്ടര്‍ നൂര്‍ പട്ടേല്‍ പറഞ്ഞു.

6.4 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080x1920 പിക്‌സല്‍ റെസല്യൂഷനില്‍ 2.5 ഡി വക്രാകൃതിയുള്ള ഗ്ലാസാണ് ഹാന്‍ഡ്സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.3GHz ഒക്ടാ-കോർ മീഡിയടെക് പ്രോസസര്‍, 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഉയര്‍ത്താന്‍ സാധിക്കുന്ന 32ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്.

ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, സ്വിഫ്റ്റ്കീ, നെറ്റ്ഫ്ലിക്സ് എന്നീ സവിശേഷതകളും ഫോണില്‍ ലഭ്യമാണ്. കൂടാതെ ഡോൾബി ആറ്റംസ്, ഡോൾബി ഓഡിയോ ക്യാപ്ചർ 5.1 തുടങ്ങിയ ഫീച്ചറുകളോടു കൂടിയ ഓഡിയോ സിസ്റ്റമാണ് ഫോണിന്റെ പ്രധാന സവിശേഷത. കൂടാതെ ഫോണിന്റെ സുരക്ഷക്കായി സൗജന്യമായി മെക്കഫെ സെക്യൂരിറ്റിയും കമ്പനി നല്‍കുന്നുണ്ട്.

ആൻഡ്രോയ്ഡ് 6.0 മാഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 13 മെഗാപിക്സലുള്ള രണ്ടു പിന്‍ ക്യാമറകള്‍, എട്ടു മെഗാപിക്സല്‍ സെൽഫി ക്യാമറ, 4G LTE, Wi-Fi 802.11ac, ബ്ലൂടൂത്ത് 4.0, 4050എം‌എ‌എച്ച് ബാറ്ററി എന്നീ പ്രത്യേകതകളും പുതിയ ഫാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :