തുച്ഛമായ വിലയില്‍ മികച്ച ഫീച്ചറുകളുമായി മോട്ടോ ജി4 പ്ലേ വിപണിയിലെത്തി

മോട്ടോറോളയുടെ ജനപ്രിയ സ്മാർട്ഫോൺ മോഡൽ മോട്ടോ ജി4 ഇന്ത്യയിൽ വില്‍പന ആരംഭിച്ചു

motorola, lenovo, moto r4 play, moto g4, moto g4 plus മോട്ടോറോള, ലെനോവൊ, മോട്ടോ ജി4 പ്ലേ, മോട്ടോ ജി4, മോട്ടോ ജി4 പ്ലസ്
സജിത്ത്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (09:36 IST)
മോട്ടോറോളയുടെ ജനപ്രിയ സ്മാർട്ഫോൺ മോഡൽ ഇന്ത്യയിൽ വില്‍പന ആരംഭിച്ചു. കഴിഞ്ഞ മേയ് മാസത്തിലാണ് മോട്ടോ ജി4 പ്ലേ ആദ്യമായി അവതരിപ്പിച്ചത്. മോട്ടോ ജി4, മോട്ടോ ജി4 പ്ലസ് മോഡലുകളും വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.

ആൻഡ്രോയ്ഡ് 6.0.1 മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 1.2GHz ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൻ പ്രോസസർ,6 ജിബി സ്റ്റോറേജ്, 2 ജിബി റാം, എട്ട് മെഗാപിക്സല്‍ പിൻക്യാമറ, 5 മെഗാപിക്സൽ സെല്‍ഫി ക്യാമറ, 2800 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

ആമസോണിൽ മോട്ടോ ജി4 പ്ലേയുടെ വില 8999 രൂപയാണ്. ജി4 ന് 12,499 രൂപയും ജി4 പ്ലസിന് 13,499 രൂപയുമാണ് വിപണിയിലെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :