സ്മാർട്ട്ഫോൺ വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ മോട്ടോ M, ലെനോവോ വൈബ് P2

വിപണി പിടിക്കാൻ മോട്ടോ M, ലെനോവോ P2

Smartphone, Lenovo, motorola സ്മാർട്ട്ഫോൺ, ലെനോവോ, മോട്ടോ
സജിത്ത്| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (11:30 IST)
സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ മോട്ടോ എം, ലെനോവോ വൈബ് പി 2 എന്നീ രണ്ടു മോഡലുകള്‍ എത്തുന്നു. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുമായാണ് രണ്ട് മോഡലുകളും വിപണിയിലെത്തുക. 18,200 രൂപയോളം വില വരുന്ന ഫോണുകളുടെ ലോഞ്ച് നവംബര്‍ എട്ടിന് ചൈനയിൽ നടക്കും.

Smartphone, Lenovo, motorola സ്മാർട്ട്ഫോൺ, ലെനോവോ, മോട്ടോ
4ജി LTE, ഒക്ടാ കോർ മീഡിയ ടെക് ഹീലിയോ P10 SoC, 4ജിബി റാം, 32ജിബി/64ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, എല്‍ഇഡി ഫ്‌ലാഷോടു കൂടിയ16 മെഗാപിക്സൽ പിന്‍ക്യാമറ, 8 മെഗാപിക്സൽ സെല്‍ഫിക്യാമറ എന്നീ മികച്ച ഫീച്ചറുകളുമായാണ് ആൻഡ്രോയ്ഡ് 6.0.1 മാഷ്മലോ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ എം എത്തുന്നത്.

അതേസമയം, സ്നാപ്ഡ്രാഗൻ 625 SoC, 4ജി LTE, 3ജി ബി റാം, മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128ജിബി വരെ ഉയര്‍ത്താന്‍ സാധിക്കുന്ന 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, 5100 എം എ എച്ച് ബാറ്ററി എന്നീ മികവാര്‍ന്ന സവിശേഷതകളോടെയായിരിക്കും ലെനോവോ വൈബ് പി 2 വിപണിയിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :