സജിത്ത്|
Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (10:19 IST)
ലോകത്തിലെ ഏറ്റവും മെലിഞ്ഞ ലാപ്‌ടോപ് ലെനോവോ പുറത്തിറക്കി. ‘ടു ഇന്‍ വണ്‍ യോഗ’ എന്ന പേരോടെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് യോഗ എത്തിയിട്ടുള്ളത്. കൂടാതെ റിയല്‍പെന്‍ അക്‌സസറീസും യൂണിക് ഹലോ കീബോര്‍ഡും ലാപ്‌ടോപ്പിലുണ്ട്.
9.9 എംഎം നീളമാണ് ലാപ്ടോപ്പിനുള്ളത്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന യോഗക്ക് 690ഗ്രാം ഭാരമാണുള്ളത്. 10.1 ഇഞ്ച് ഐ.പി.എസ് എഫ്.എച്ച്.ഡി സ്‌ക്രീന്‍, ഇന്റല്‍ ആറ്റം എക്‌സ് 5 പ്രൊസസര്‍, 4 ജിബി റാം, 64 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയും ഈ ലാപ്‌ടോപ്പിലുണ്ട്.
സിംഗില്‍ ചാര്‍ജിലൂടെ 12 മണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഷാംപെയ്ന്‍ ഗോള്‍ഡ്, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന യോഗ ബുക്കിന് 37,300 രൂപയും ആന്‍ഡ്രോയ്ഡ് വേര്‍ഷന് 44,700 രൂപയാണ് വില.
മറ്റൊരു മോഡല്‍ യോഗ 910ല്‍ ഫുള്‍ മെറ്റല്‍ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇന്റഗ്രേറ്റഡ് ഫിംഗര്‍ പ്രിന്റ്‌സെന്‍സറും ഇതിലുണ്ട്. 13.6 ഇഞ്ച് 4 കെ നിയര്‍ എഡ്ജ്‌ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഏഴാം ജനറേഷന്‍ ഇന്റല്‍കോര്‍ ഐ സെവന്‍ പ്രൊസസറാണ് 910നുള്ളത്.
സിംഗിള്‍ ചാര്‍ജിലൂടെ 15.5 മണിക്കൂര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. പ്ലാറ്റിനം സില്‍വര്‍, ഗണ്‍മെറ്റല്‍, ഷാംപെയ്ന്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍
യോഗ 910 ലഭ്യമാകും. 1,11900 രൂപയാണ് ഈ മോഡലിന്റെ വില.