അഗ്രസീവ് ലുക്കില്‍ ലംബോര്‍ഗിനിയുടെ കരുത്തന്‍ ‘അവന്റാഡോര്‍ എസ്’ !

പുത്തന്‍ മാറ്റങ്ങളുമായി ലംബോര്‍ഗിനി ’അവന്റാഡോര്‍ എസ്’ പുറത്തിറക്കി

lamborghini aventador s, lamborghini ലംബോര്‍ഗിനി, ലംബോര്‍ഗിനി ‘അവന്റാഡോര്‍ എസ്’
സജിത്ത്| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (13:41 IST)
പ്രമുഖ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ പതിപ്പ് ‘അവന്റാഡോര്‍ എസ്’
പുറത്തിറക്കി. ആകര്‍ഷണീയമായ ഡിസൈനിലാണ് ഈ പുതിയ പതിപ്പ് എത്തുന്നത്. ലംബോര്‍ഗിനിയുടെ കരുത്തുറ്റ കാറുകളിലൊന്നാണ് ‘അവന്റാഡോര്‍ എസ്’ എന്നാണ് കമ്പനി അറിയിച്ചത്. നിലവില്‍ വിപണിയിലുള്ള മോഡലുകള്‍ക്ക് പകരക്കാരനായാണ് പുതിയ ‘അവന്റാഡോര്‍ എസ്’ അവതരിക്കുക.

lamborghini aventador s, lamborghini ലംബോര്‍ഗിനി, ലംബോര്‍ഗിനി ‘അവന്റാഡോര്‍ എസ്’
690എന്‍എം ടോര്‍ക്കും 730ബിഎച്ച്പി കരുത്തും സൃഷ്ടിക്കുന്ന 6.5ലിറ്റര്‍ വി12 എന്‍ജിന്റെ പുതുക്കിയ പതിപ്പാണ് ഈ കാറിന് കരുത്തേകുന്നത്. ഇക്കാരണംകൊണ്ടു തന്നെ നിലവിലുള്ള മോഡലുകളേക്കാളും കൂടുതല്‍ കരുത്തോടെയാകും ‘അവന്റാഡോര്‍ എസ്’ എത്തുക. 7സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത. വെറും 2.9സെക്കന്റിനുള്ളിലാണ് നിശ്ചലാവസ്ഥയില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത ഈ കാര്‍ കൈവരിക്കുക. 349km/h ആണ് കാറിന്റെ ഉയര്‍ന്നവേഗതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

lamborghini aventador s, lamborghini ലംബോര്‍ഗിനി, ലംബോര്‍ഗിനി ‘അവന്റാഡോര്‍ എസ്’
നിലവില്‍ വിപണിയിലുള്ള മോഡലുകളേക്കാള്‍ അഗ്രസീവ് ലുക്ക് പകുന്ന ഡിസൈനാണ് പുതിയ അവന്റാഡോര്‍ എസിനെ വ്യത്യസ്തമാക്കുന്നത്. അതിനുപുറമെ കാറിന്റെ ഡൗണ്‍ഫോര്‍സ് വര്‍ധിപ്പിക്കുന്ന തരത്തിലും മുന്‍ വശങ്ങളില്‍ കാര്യമായ ഡിസൈന്‍ പരിവര്‍ത്തനങ്ങളാണ് കമ്പനി നടത്തിയിട്ടുള്ളത്. പുതിയ സാങ്കേതിക വിദ്യയും പുതിയ ഡ്രൈവിംഗ് മോഡും, പുതിയ സ്റ്റിയറിംഗ് സിസ്റ്റവുമാണ് ഈ കാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

lamborghini aventador s, lamborghini ലംബോര്‍ഗിനി, ലംബോര്‍ഗിനി ‘അവന്റാഡോര്‍ എസ്’
സ്‌പോര്‍ട്, സ്ട്രാഡ, കോര്‍സ എന്നീ ഡ്രൈവിംഗ് മോഡുകളുമായാണ് ‘അവന്റാഡോര്‍ എസ്’എത്തുന്നത്. അതോടൊപ്പം പുതിയ ഇന്‍ഡിവിജുവല്‍ മോഡും ഈ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ലംബോര്‍ഗിനിയുടെ പരിമിതകാല പതിപ്പായ സെന്റനാരിയോയില്‍ ഉപയോഗിച്ചിട്ടുള്ള ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഈ കാറിലും ഉപയോഗിച്ചിട്ടുള്ളതെന്നും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :