സൗത്ത് ഇന്ത്യയിൽ കളക്ഷനിൽ മൂന്നാം സ്ഥാനത്ത് പുലിമുരുകൻ!

വെള്ളി, 23 ഡിസം‌ബര്‍ 2016 (14:21 IST)

Widgets Magazine

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പല സിനിമകളുടേയും കളക്ഷൻ തകർത്ത് ഇപ്പോഴും മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പുലിമുരുകന്‍ നിറഞ്ഞ സദസോടെ പ്രദര്‍ശനം നടത്തുന്നുണ്ട്. 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും പുലിമുരുകന് സ്വന്തം.
 
തെലുങ്കിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജനത ഗാരേജിന്റെ റെക്കോർഡും തകർത്ത് മുന്നേറുകയാണ് ചിത്രം. തന്റെ റെക്കോർഡ് തന്നെയാണ് തകർത്തത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും ഒന്നിച്ച ജനതാ ഗാരേജ്. ചിത്രത്തിന്റെ കളക്ഷനാണ് പുലിമുരുകന്‍ തകര്‍ത്തത്. എന്നാല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
 
രജനികാന്തിന്റെ കബാലി, വിജയ് യുടെ തെറി എന്നീ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയില്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് ചിത്രങ്ങൾ. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് പുലിമുരുകൻ. അങ്ങനെയെങ്കിൽ ബോക്സ് ഓഫീസിൽ മൂന്നും, നാലും സ്ഥാനം മോഹൻലാലിന് സ്വന്തം.
തെലുങ്കില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ജനതാ ഗാരേജ്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കൊരട്ടാല ശിവയാണ്.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പുലിമുരുകൻ മോഹൻലാൽ വിജയ് രജനീകാന്ത് Pulimurugan Mohanlal Vijay Rajnikanth Box Ofice Collection

Widgets Magazine

സിനിമ

news

'കമൽ തന്റെ മകളെ മാത്രം അവഗണിച്ചു' - ഗൗതമി

12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു കമലും ഗൗതമിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്കിടയില്‍ ഏറെ ...

news

''തോന്നിയ രീതിയിൽ പാട്ടു പാടി വെറുപ്പിച്ചാൽ കൊന്നുകളയും''; ഭീഷണിയെ തുടർന്ന് ഗായകൻ നാടുവിട്ടു!

വധഭീഷണിയെ തുടർന്ന് പ്രശസ്ത ഗായകൻ നാടുവിട്ടു. പാകിസ്താനിലെ ഗായകനായ താഹിര്‍ ഷായ്ക്കാണ് ഈ ...

news

ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല

പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ഇത്രയും കാലം അഭിനയിച്ചതെന്ന് ബോളിവുഡ് സൂപ്പര്‍ താരം ...

news

ജോമോള്‍ ‘കളര്‍ഫുള്‍’ ആയി വീണ്ടും സിനിമയിലേക്ക്

ചലച്ചിത്രതാരം ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. വി കെ പ്രകാശിന്റെ പുതിയ ചിത്രം ...

Widgets Magazine