ജിയോയുടെ ആധിപത്യം നഷ്ടമാക്കിയത് 75,000ത്തിലധികം പേരുടെ തൊഴിൽ; മറ്റു ടെലികോം കമ്പനികളിൽ ഈ വർഷം ശമ്പളവർധനവില്ല, ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി

Sumeesh| Last Updated: വെള്ളി, 13 ഏപ്രില്‍ 2018 (12:31 IST)
സ്വപ്നതുല്യമായ സേവനങ്ങളുമായാണ് ജിയോ ടെലൊകോം രംഗത്തേക്ക് കടന്നു വരുന്നത്. അതുവരേ കേട്ടുകേൾവി പോലുമില്ലാത്ത ഓഫറുകൾ നൽകി ജിയോ അതിവേഗം വിപണി പിടിച്ചടക്കി. പക്ഷേ ഈ മുന്നേറ്റം അക്ഷരാർത്ഥത്തിൽ മറ്റു ടെലികോം കമ്പനികൾക്ക് ഇടിത്തിയായി. ജിയോ സ്ഥാപിച്ച പ്രത്യേഗ വിപണി സാധ്യതയിൽ, മറ്റു കമ്പനികൾക്ക് പിടിച്ചു നിൽക്കാൻ സമാനമായ സേവനങ്ങൾ നൽകി ഉപഭോക്താക്കളെ പിടിച്ചു നിർത്തേണ്ടി വന്നു എന്നതാണ് വാസ്തവം.

സാമ്പത്തികമായി വലിയ ഞെരിക്കത്തിലായ മറ്റു റ്റെലികോം കമ്പനികൾ കഴിഞ്ഞ ഒരു വർഷം പിരിച്ചു വിട്ട തൊഴിലാളികളൂടെ എണ്ണം 75,000ത്തിലും അധികമാണ്. നിരവധി പേർ ഇപ്പോഴും തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്.

ഇതിനു പുറമേ ഈ വർഷം തൊഴിലാളികൾക്ക് ശമ്പള വർധന നൽകേണ്ടതില്ല എന്നാണ് ടെലികോ കമ്പനികളുടെ തീരുമാനം. ചെലവു ചുരുക്കി ജിയോക്കൊപ്പം പിടിച്ചു നിൽക്കുനതിന്റെ ഭാഗമായാണ് ഈ ന;ടപടികൾ എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ചിലവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും കമ്പനികൾ വെട്ടിക്കുറച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :