5G സേവനം രാജ്യത്ത് ലഭ്യമാക്കാനൊരുങ്ങി റിലയൻസ് ജിയോ

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (13:44 IST)

4G യുടെ കാലം ഏകദേശം തീരാനായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഇപ്പോഴിതാ 2020തോടെ സേവനം രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ റിലയൻസ്  ജിയോ.  4Gയേക്കാൾ വേഗതയേറിയ 5G സ്പെക്ട്രത്തിലേക്ക് മാറാൻ കേന്ദ്ര സർക്കാർ തീരുമനമേടുത്തതിനു പിന്നാലെയാണ് ജിയോയുടെ വെളിപ്പെടുത്തൽ.
 
2019 അവസാനത്തോടുകൂടി തന്നെ 5G സേവനം രാജ്യത്ത് ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സേവനം ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങളുടെ കാര്യത്തിലാണ് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത്. ഇത് ഉടൻ തന്നെ പരിഹരിക്കൊപ്പെടും. സ്പെക്ട്രം വിതരണം ആരംഭിച്ചാൽ ഉടൻ തന്നെ ഉപഭോക്താക്കളിലേക്കെത്തിക്കാനുള്ള എൽ ടി ശൃംഖല ജിയോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.   
 
പ്രമുഖ ചിപ് നിർമ്മാണ കമ്പനികളായ ക്വാൽകോം, മീഡിയ ടെക് എന്നി  കമ്പനികൾ ഫൈവ് ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ മോദങ്ങളുടെയും മറ്റു സാങ്കേതിക ഉപകരണങ്ങളുടെയും നിർമാണത്തിലാണ് ഇപ്പോൾ. അതേ സമയം ബി എസ് എൻ എൽ ആവും രാജ്യത്ത് ആ‍ദ്യം 5G സേവനം ലഭ്യമാക്കുക എന്ന് ബി എസ് എൻ എൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയെങ്കിൽ ബി എസ് എൻ എല്ലിന് തൊട്ടുപിന്നാലെയാവും ജിയോ 5Gയുമായി രംഗത്തെത്തുക.  



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; മുംബൈയിൽ പെട്രോളിന് 90.35 രൂപ

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് ...

news

ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി 5.91 ലക്ഷമായി. 10,70,859 കോടി ...

news

ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി

ഫെയ്സ്‌ബുക്ക് ഇന്ത്യടെ തലവനായി എറണകുളം സ്വദേശി അജിത് മോഹൻ നിയമിക്കപ്പെട്ടു. നിലവിൽ ...

news

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില 90 രൂപ ...

Widgets Magazine