ഹൈക്കോടതിയുടെ സ്റ്റേ വകവെക്കില്ല; സമരവുമായി മുന്നോട്ടുതന്നെയെന്ന് കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ

Sumeesh| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (18:18 IST)
ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച കെ എസ് ആർ ടി സി തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന് കെ എസ് ആർ ടി സി സംയുക്ത ട്രേഡ് യൂണീയൻ. സമരത്തെ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിനെ കണക്കിലെടുക്കുന്നില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി.

നടപടിക്രമങ്ങൾ പാലിക്കതെയാണ് ട്രേഡ് യൂണിയനുകളുടെ സമരം എന്നും സംസ്ഥാനത്ത് കെ എസ് ആർ ടി സി ആവശ്യ സർവീസാണെന്നും നിരീക്ഷിച്ച കോടതി സമരത്തിന് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വകവെക്കാതെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം.

എം ഡി ടോമിൻ തച്ചകരിയോടുള്ള വിയോജിപ്പാണ് തൊഴിലാളി സംഘടനകളെ സമരത്തിലേക്ക് നയിച്ച പ്രധാന കാരണം. തച്ചങ്കരി എം ഡി സ്ഥാനം ഏറ്റെടുത്തതുമുതൽ തൊഴിലാളി സംഘടനകൾക്കിടയിൽ അതൃപ്തി
ഉണ്ടായിരുന്നു. കെ എസ് ആർ ടി സീ ജീവനക്കാരുടെ ഡ്യൂട്ടിയിൽ പരിഷ്കാരങ്ങൾ കൂടി കൊണ്ടുവന്നതോടെ ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ തച്ചങ്കരിക്ക് എതിരാവുകയായിരുന്നു. ഇതാണ് ഇപ്പോൾ തുറന്ന യുദ്ധത്തിലേക്ക് എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :