ഫാൻസിനെ തൊട്ടുകളിക്കണ്ട, ടീമിന് ഇഷ്ടപ്പെടില്ല; ബ്ലാസ്റ്റേഴ്സ് ആരാധകരെ ആക്രമിച്ച സംഭവം മാനേജ്മെന്റ് ഇടപെടുന്നു

ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊപ്പം മാനേജ്മെന്റ്

aparna| Last Modified ഞായര്‍, 4 ഫെബ്രുവരി 2018 (14:08 IST)
കേരള ബ്ലാസ്റ്റേഴ്സ് പൂനെ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അക്രമിക്കപ്പെട്ടത് വാർത്തയായിരുന്നു. തങ്ങളുടെ ആരാധകരെ ആക്രമിച്ച സംഭവഹ്തിൽ ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇടപെടുകയാണ്. വിഷയത്തെ സംബ്ന്ധിച്ച്
എഫ് സി പൂനെ സിറ്റിയുമായും മറ്റ് ടീമുകളുമായും ബന്ധപ്പെട്ട് ആരാധകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

‘ പൂനെയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്.
മത്സരത്തിന് മുമ്പ് പൂനെ ടീം മികച്ച രീതിയിലുള്ള സ്വീകരണമാണ് തന്നത്, അത് കൊണ്ട് യഥാര്‍ത്ഥ പൂനെ ആരാധകര്‍ ഇത്തരത്തില്‍ പെരുമാറുകയില്ല,’ പ്രസ്താവനയില്‍ പറയുന്നു.

പൂനെയിലുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ ഇനിയുള്ള കളികളെ ബാധിക്കും. അത് കൊണ്ട് തന്നെ ടീമുകളുമായി ആലോചിച്ച് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉറപ്പു നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :