മാജിക് ഗോൾ അയാൾക്ക് സമർപ്പിച്ച് സി കെ വിനീത്!

ശനി, 3 ഫെബ്രുവരി 2018 (08:31 IST)

പൂനയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നേടിയ അത്ഭുത ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സികെ വീനിത്. കുറച്ചു ദിവസം മുന്‍പ് മരിച്ച മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് താൻ ഓരോ നിമിഷവും കളിച്ചതെന്ന് വിനീത് പറഞ്ഞു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഗതിതന്നെ മാറ്റിവിട്ടത് വിനീതിന്റെ ആ മാജിക് ഗോൾ ആയിരുന്നു. 
 
വിനീത് നേടിയ മിന്നും ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് ജയം സമ്മാനിച്ചത്. അതേസമയം, സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
 
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ക്രൈം ബ്രാഞ്ചിന് പുല്ലുവില കൽപ്പിച്ച അമലയ്ക്ക് ഇനി ആഹ്ലാദിക്കാം, ഇളിഭ്യരായത് മോട്ടോർ വാഹന വകുപ്പ്!

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ ...

news

അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത് ക്രൂരത, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട അശാന്തന്‍ എന്ന കലാകാരനെ സാംസ്കാരിക കേരളം അത്രപെട്ടന്ന് ...

news

അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റ്; രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

മഹാത്മ ഗാന്ധി, അംബേദ്‌കര്‍, പെറിയാര്‍ എന്നിവരെ ഗുരുക്കന്മാരുടെ സ്ഥാനത്താണ് ഞാന്‍ ...

news

ബജറ്റില്‍ ഐസക് തുണച്ചു; നികുതി വെട്ടിപ്പ് കേസില്‍ നിന്നും താരങ്ങള്‍ തലയൂരിയേക്കും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ ...

Widgets Magazine