സികെ വിനീതിന്റെ ഇടിവെട്ട് ഗോൾ, പോയിന്റ് നിലയിൽ അഞ്ചാമത്; സെമി പ്രതീക്ഷിക്കാമോ?

ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാണ് വിനീത്

aparna| Last Modified ശനി, 3 ഫെബ്രുവരി 2018 (08:23 IST)
ഐഎസ്എല്‍ നാലാം സീസണിൽ മങ്ങിയ കളികളാണ് ബ്ലാസ്റ്റേഴ്സ് ടീം ഇതുവരെ മുന്നോട്ട് വെച്ചിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, പുണെയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ സെമിയിൽ കളിക്കാനാകും എന്നാണ് കരുതുന്നത്.
സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാവുകയാണ്. സെമിഫൈനലിലേക്ക് മുന്നേറാന്‍ ഏറെ നിര്‍ണായകമായ മത്സരമായിരുന്നു പുണെയ്ക്കെതിരെ ഇന്നലെ നടന്നത്. അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കാനായത്.

ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഇടിവെട്ട് ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :