കരിമ്പടയുടെ താളത്തിനൊപ്പം ചുവടുവെച്ച് ഗാലറി; ബ്ലാസ്റ്റേഴ്സിന്റെ ബലം ആരാധകർ തന്നെ! - വീഡിയോ

വ്യാഴം, 11 ജനുവരി 2018 (08:00 IST)

ഡൽഹിക്കെതിരായ തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് ഗാലറിയിലിരിക്കുന്ന ആരാധകർക്കൊപ്പം. കളിക്ക് ശേഷം ടീം മുഴുവൻ ആരാധകരെ പ്രത്യഭിവാദനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
 
ഡല്‍ഹിയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിലെ ചുണക്കുട്ടികൾ തകർത്തത്.പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആയിരുന്നു മികച്ച് നിന്നത്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ ഗാലറിയിലെത്തിയ ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയില്ല.
 
11-ആം മിനിറ്റിലെ ഗോളിന് ശേഷം 78-ആം മിനിറ്റിലും 83-ആം മിനിറ്റിലും ഹ്യൂം ഗോൾ വല ചലിപ്പിച്ചു. 
ജെയിംസിന്റെ തിരിച്ചുവരവിലെ മത്സരത്തില്‍ ഉശിരന്‍ സമനിലയും രണ്ടാം മത്സരത്തില്‍ അത്യുഗ്രന്‍ വിജയവുമാണ് ടീം സ്വന്തമാക്കിയത്. 
 
സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഫോമിലേക്കുയര്‍ന്നതു കണ്ട മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും സന്തോഷത്തിലാണ്. ഡൽഹിയിലും മഞ്ഞപ്പട ആര്‍ത്തലച്ചുകൊണ്ടിരുന്നു. ഇവർക്ക് നൽകിയ വിജയമാണ് ഇന്നലത്തെ കളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

മഞ്ഞപ്പടയെന്ന മിത്രത്തെയേ നിങ്ങൾക്കറിയൂ, കരിമ്പടയെന്ന ശത്രുവിനെ അറിയില്ല!

ഇന്നലെവരെ കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാൽ മഞ്ഞപ്പട അഥവാ 'യെല്ലോ ആർമി' എന്നാണ് ...

news

എട്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്

പരുക്കിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിന്ന പിആർ ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക് ...

news

'തല മാറ്റിയിട്ടും' രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; പൂനെയ്ക്കെതിരെ സമനില, ആരാധകരുടെ 'സമനില' തെറ്റും

ഐഎസ്എല്ലില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പുതിയ പരിശീലകന്‍ ...

news

കളം നിറഞ്ഞ് കളിച്ച് മെസ്സി, ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ

സാന്തിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെ 3–0ത്തിന് ബാർസയ്ക്ക് ജയം. ഒരു ഗോളടിച്ചും ...

Widgets Magazine