ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

china , America , Xi Jinping ,  meat and wine , Donald trump , pork , അമേരിക്ക , ഡോണാള്‍ഡ് ട്രംപ് , യുഎസ് , ഓഹരി വിപണി
ബീജിംഗ്| jibin| Last Modified ചൊവ്വ, 3 ഏപ്രില്‍ 2018 (09:30 IST)
നികുതി ഏര്‍പ്പെടുത്തി കയറ്റുമതി തളര്‍ത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കി ചൈനീസ് സര്‍ക്കാര്‍. സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏ‌ർപ്പെടുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനംതിരിച്ചടിയായതോടെയാണ് അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കാന്‍ ചൈന തീരുമാനിച്ചത്.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പന്നിയിറച്ചിയും വൈനും ഉൾപ്പെടെയുള്ള 128 ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തിരുവ ചൈന ഏര്‍പ്പെടുത്തിയതാണ് യുഎസ് ഓഹരി വിപണി കൂപ്പു കുത്താന്‍ കാരണമായത്. ഇതേടെ ട്രംപിന്റെ തീരുമാനത്തിന് അതേ നാണയത്തില്‍ ചൈന തിരിച്ചടി നല്‍കി.

ചൈനയുടെ തീരുമാനം യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചലനനമുണ്ടാക്കി. വിപണിയില്‍ തകര്‍ച്ച രൂക്ഷമായതിന് പിന്നാലെ വർഷം 300 കോടി ഡോളറിന്റെ ബാധ്യതയാണ് നേരിടേണ്ടി വരുക. ഇതോടെ പ്രതികരണവുമയി ട്രംപ് രംഗത്തുവന്നു.

അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകർക്കുകയാണ്.
മാന്യമായി കച്ചവടം ചെയ്യുന്നവരെ തകർക്കാതെ ആ വഴി കച്ചവടത്തിൽ സ്വീകരിക്കുകയാണ് ചൈന ചെയ്യേണ്ടതെന്ന് ട്രംപ് പറഞ്ഞു.

ഉത്പാദിപ്പിക്കുന്ന പന്നിമാംസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ചൈനയിലേക്കാണ്. തിരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം വന്നതോടെ ഈ മേഖലയില്‍ കനത്ത തിരിച്ചടിയാണ് യു എസ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയില്‍ ഇടിവുണ്ടാകുമെന്ന നിഗമനത്തിലാണ് അമേരിക്കൻ വിപണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :