ഓണർ 7 എസ്; കുറഞ്ഞ വിലയ്‌ക്ക് മികച്ച ഫോൺ

ഓണർ 7 എസ് പുറത്തിറങ്ങി

Rijisha M.| Last Updated: തിങ്കള്‍, 28 മെയ് 2018 (20:26 IST)
മുൻനിര സ്‌മാർട്‌ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹൻഡ്‌സെറ്റ് പുറത്തിറങ്ങി. ഏകദേശം ഓണർ പ്ലേ 7-ലെ ഫീച്ചറുകൾ നിലനിർത്തി ഓണർ 7 എസ് എന്ന ഹാൻഡ്‌സെറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ഓണർ പ്ലേ 7-ൽ 24 മെഗാപിക്‌സൽ ഷൂട്ടറായിരുന്നെങ്കിൽ ഓണർ 7-ൽ 5 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ്.

ഇരട്ട സിം ഉപയോഗിക്കാൻ കഴിയുന്ന ഹാൻഡ്‌സെറ്റിൽ ആൻഡ്രോയിഡ് ഓറിയോയാണ്. 18:9 അനുപാതത്തിലുള്ള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 3020 എംഎഎച്ച് ബാറ്ററി, എൽഇഡി സെൽഫി ലൈറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ഓണർ 7 എസിന്റെ പാക്കിസ്ഥാനിലെ വില 14,499 പാക് രൂപയാണ് (ഇന്ത്യൻ രൂപ ഏകദേശം 8400). 13 മെഗാപിക്‌സലാണ് റിയൽ ക്യാമറ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :