ബ്രെസയെ നേരിടാന്‍ ഹോണ്ട എത്തുന്നു; സബ് കോംപാക്റ്റ് എസ് യു വി ‘ഡബ്ല്യുആർ-വി’യുമായി

ബ്രെസയെ എതിരിടാൻ ഹോണ്ടയുടെ ഡബ്ല്യുആർ-വി

honda, brezza, wrv, suv ഹോണ്ട, ബ്രെസ, ഡബ്ല്യുആർ-വി, എസ് യു വി
സജിത്ത്| Last Updated: ശനി, 12 നവം‌ബര്‍ 2016 (11:58 IST)
ഹോണ്ടയുടെ പുതിയ സബ് കോംപാക്റ്റ് എസ് യു വി ‘ഡബ്ല്യുആർ-വി’ ഇന്ത്യൻ വിപണിയിലേയ്ക്ക്. കഴിഞ്ഞ ദിവസം ബ്രസീലിലെ സാവോപോളോയിൽ നടന്ന രാജ്യാന്തര വാഹനമേളയിലാണ് പുതിയ എസ് യു വി‍ പ്രദർശിപ്പിച്ചത്. വിൻസം റൺ എബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്തായി എത്തുന്ന ഡബ്ല്യുആർ-വി അധികം വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

honda, brezza, wrv, suv ഹോണ്ട, ബ്രെസ, ഡബ്ല്യുആർ-വി, എസ് യു വി
ബിആർ-വിയേക്കാൾ കുറഞ്ഞ വിലയിലായിരിക്കും വാഹനം ഇന്ത്യന്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അബർബൻ സ്റ്റൈൽ ഡിസൈനില്‍ എത്തുന്ന ഈ സബ് കോംപാക്റ്റ് എസ് യു വിയില്‍ യുവാക്കളെ ആകർഷിക്കാൻ ആവശ്യമായ എല്ലാ ചേരുവകളുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി, ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ എന്നിങ്ങനെയുള്ള സവിശേഷതകള്‍ വാഹനത്തിലുണ്ട്. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങ്, ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്റ്റൈലിഷ് ബംബര്‍, ‘എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പ്, വശങ്ങളില്‍ ജാസിനോട് സാമ്യം തോന്നുന്ന ഡിസൈന്‍ എന്നിവയും വാഹനത്തെ മികച്ചതാക്കുന്നു.

honda, brezza, wrv, suv ഹോണ്ട, ബ്രെസ, ഡബ്ല്യുആർ-വി, എസ് യു വി
എന്നാല്‍ വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതകളെപ്പറ്റിയും എൻജിൻ വകഭേദങ്ങളെപ്പറ്റിയുമുള്ള വിശദാംങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. എങ്കിലും ഹാച്ച്ബാക്ക് ജാസിനോട് കൂടുതൽ സാമ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിനുകളോടെയാകും വാഹനം എത്തുകയെന്നും സൂചനയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :