കാത്തിരിപ്പിന് വിരാമം; മാരുതി വിറ്റാര ബ്രെസ പെട്രോൾ വേരിയന്റ് വിപണിയിലേക്ക്

മറ്റൊരു വിജയം കുറിക്കാൻ വിറ്റാരയുടെ പെട്രോൾ എത്തുന്നു

maruti vitara brezza, SUV, baleno RS, maruti suzuki മാരുതി വിറ്റാര ബ്രെസ, എസ് യു വി, ബലേനോ ആര്‍ എസ്
സജിത്ത്| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:51 IST)
മാരുതി വിറ്റാര ബ്രെസയുടെ പെട്രോൾ വേരിയന്റ് വിപണിയിലെത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ ഡീസൽ വേരിയന്റ് വിറ്റാരയെ അവതരിപ്പിച്ച് ഒരു വർഷം തികയുന്ന വേളയിലായിരിക്കും വിറ്റാര പെട്രോൾ വിപണിയിലേക്കെത്തുക. എല്‍, വി, ഇസഡ് എന്നീ മൂന്ന് ട്രിം ലെവല്‍ വകഭേദങ്ങളിലാണ് പെട്രോൾ വേരിയന്റ് ബ്രെസ വിപണിയിലെത്തുക. വില സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഉടന്‍ വിപണിയില്‍ എത്തുന്ന ബലേനോ ആര്‍ എസില്‍ ഉപയോഗിച്ചിരിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍‌ജിനില്‍ തന്നെയാണ് പുതിയ ബ്രെസ എത്തുക. അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വാഹത്തിനുള്ളത്. വിറ്റാരയുടെ ഡീസൽ വേരിയന്റുകൾക്ക് വാഹന വിപണിയില്‍ ലഭിച്ച അതെ പ്രതികരണം തന്നെയാണ് പെട്രോൾ വിറ്റാരയ്ക്കും കമ്പനി പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :