വാഹനവിപണിയിലെ “ആറാം തമ്പുരാന്‍”; മാരുതി സുസുക്കി ബലേനോയ്ക്ക് മറ്റൊരു പൊന്‍ തൂവല്‍ !

ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ

maruthi suzuki, baleno, hatchback, honda, hyundai മാരുതി സുസുക്കി, ബലേനോ, ഹാച്ച്ബാക്ക്, ഹോണ്ട, ഹ്യൂണ്ടായ്
സജിത്ത്| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (10:52 IST)
ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കിയ ബലേനോയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍ കൂടി. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഏകദേശം 22.5 ശതമാനം വളർച്ചയാണ് സെപ്റ്റംബറിൽ ബലേനൊ നേടിയത്.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെ മാത്രം ലഭ്യമാകുന്ന ഈ ഹാച്ച്ബാക്കിന്റെ 10,623 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിൽ മാത്രം പുറത്തിറങ്ങിയത്. ഇതിനുമുമ്പ് ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നടത്തിയെന്ന അഭിമാനാർഹ നേട്ടം കൈവരിക്കാനും ബലേനോയ്ക്ക് കഴിഞ്ഞിരുന്നു.

ഇന്ത്യൻ വാഹനവിപണിയില്‍ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ‘ജാസ്’, ഹ്യൂണ്ടായ് ‘ഐ 20’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോടാണ് ബലേനോ മത്സരിക്കുന്നത്. പെട്രോൾ, ഡീസൽ എന്നീ വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമാകുന്നുണ്ട്. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന്‍ ലീറ്ററിന് 21.4 കിലോമീറ്ററും ഇന്ദനക്ഷമതയാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :