മോട്ടോർ സൈക്കിൾ വിപണിയിൽ കുതിച്ചു പാഞ്ഞ് ടി വി എസ് ‘വിക്ടര്‍’ !

വിപണിയിലെത്തി ഒൻപതു മാസത്തിനകം തന്നെ ഒരു ലക്ഷം യൂണിറ്റ് വില്പനയുമായി ടി വി എസ് ‘വിക്ടര്‍’.

TVS victor, bike, hero, honda ടി വി എസ് ‘വിക്ടര്‍’, ബൈക്ക്, ഹീറോ, ഹോണ്ട
സജിത്ത്| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (14:37 IST)
വിപണിയിലെത്തി ഒൻപതു മാസത്തിനകം തന്നെ ഒരു ലക്ഷം യൂണിറ്റ് വില്പനയുമായി ടി വി എസ് ‘വിക്ടര്‍’. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ മോട്ടോർ സൈക്കിൾ വിപണിയിൽ എട്ടു ശതമാനം വിഹിതം നേടാൻ കഴിഞ്ഞെന്ന് കമ്പനി അറിയിച്ചു. ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക് എന്നീ വകഭേദങ്ങളില്‍ ബൈക്ക് ലഭ്യമാണ്. ഡ്രം ബ്രേക്കുള്ള ‘വിക്ടറി’ന് 50,715 രൂപയും ഡിസ്ക് ബ്രേക്കുള്ള ‘വിക്ടറി’ന് 52,715 രൂപയുമാണ് വില.


ഇലക്ട്രിക് സ്റ്റാർട് സൗകര്യത്തോടെ എത്തുന്ന ‘വിക്ടറി’നു മൂന്നു വാൽവ്, ഇകോ ത്രസ്റ്റ് എൻജിനാണ് കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 9.4 എൻ എം വരെ ടോർക്കും 8,000 ആർ പി എമ്മിൽ 9.6 പി എസ് വരെ കരുത്തും ഈ എന്‍‌ജിന്‍ സൃഷ്ടിക്കും. 1,260 എം എം വീൽബേസുള്ള ബൈക്കിന് 175 എം എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ബ്ലാക്ക് റെഡ്, റെഡ്, ഗ്രേ, സിൽവർ, ബ്ലാക്ക് സിൽവർ,
ബ്ലൂ എന്നീ നിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :