Widgets Magazine Widgets Magazine

അഡ്വഞ്ചറിന് തയ്യാറായിക്കോളൂ... ഹോണ്ട ‘ആഫ്രിക്ക ട്വിൻ’ ഇന്ത്യന്‍ വിപണിയില്‍ !

വ്യാഴം, 18 മെയ് 2017 (09:08 IST)

Widgets Magazine
honda africa twin, honda, africa twin, ഹോണ്ട ‘ആഫ്രിക്ക ട്വിൻ’, ഹോണ്ട, ‘ആഫ്രിക്ക ട്വിൻ’

മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രീമിയം മോട്ടോർ സൈക്കിള്‍ ‘ഹോണ്ട ആഫ്രിക്ക ട്വിൻ’ ഇന്ത്യൻ വിപണിയിലെത്തി. 12.90 ലക്ഷം രൂപ വിലയിലാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത്. വിക്ടറി റെഡ് നിറത്തിൽ മാത്രമായി ലഭ്യമാകുന്ന ഈ ബൈക്ക്, ആദ്യഘട്ടത്തിൽ 50 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ടാവുകയെന്നു ഹോണ്ട വ്യക്തമാക്കി.
 
998 സി സി, പാരലൽ ട്വിൻ എൻജിനാണ് ‘ആഫ്രിക്ക ട്വിന്നി’നു കരുത്തേകുക. പരമാവധി 95.3 പി എസ് കരുത്തും 98 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും. ആറ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഉയരം ക്രമീകരിക്കാവുന്ന സീറ്റും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റും ആന്റി ലോക്ക് ബ്രേക്കും ട്രാക്ഷൻ കൺട്രോളുമെല്ലാം ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
 
ട്രയംഫ് ടൈഗര്‍ 800, സുസുക്കി ‘വി ക്രോസ്’, ഡ്യുകാറ്റി ‘മൾട്ടിസ്ട്രാഡ 950’ എന്നീ കരുത്തന്മാരുമായായിരിക്കും ഹോണ്ട ആഫ്രിക്ക ട്വിന്‍ മത്സരിക്കുന്നത്. 1980 കളില്‍ നാല് തവണ പാരിസ് ദാക്കാര്‍ റാലിയില്‍ കിരീടം ഉയര്‍ത്തിയ NXR750 റാലി ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ആഫ്രിക്ക ട്വിനിനെ (XR750) ഹോണ്ട നിര്‍മ്മിച്ചിട്ടുള്ളത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

കിടിലന്‍ ലുക്കുമായി മാരുതിയുടെ പുതിയ ഡിസയര്‍ നിരത്തില്‍

വാ​ഹ​ന​പ്രേ​മി​ക​ളുടെ മനസറിഞ്ഞ് രൂപകല്‍പ്പന ചെയ്‌ത മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് ...

news

ഭവനവായ്‌പയ്‌ക്കു പലിശ കുറച്ച് ഐ​​​സി​​​ഐ​​​സി​​​ഐയും എ​​​ച്ച്ഡി​​​എ​​​ഫ്സിയും

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പയുടെ പലിശ കുറച്ചതോടെ ഐ​​​സി​​​ഐ​​​സി​​​ഐ ...

news

ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ രണ്ടു വര്‍ഷത്തേക്കു തുടരും; ജീവനക്കാര്‍ ആശങ്കയില്‍

ഐടി ജീവനക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. രാ​ജ്യ​ത്തെ ...

Widgets Magazine Widgets Magazine