ഹോണ്ടയ്ക്ക് മറുപണിയുമായി ഹീറോ; തകര്‍പ്പന്‍ ലുക്കില്‍ പുതിയ ഗ്ലാമര്‍ വിപണിയിലേക്ക്

ലുക്ക് മാറ്റി ഗ്ലാമര്

Hero Glamour, Hero, Glamour, Honda, ഹീറോ ഗ്ലാമര്‍, ഹീറോ, ഗ്ലാമര്‍
സജിത്ത്| Last Modified ഞായര്‍, 16 ഏപ്രില്‍ 2017 (12:37 IST)
2017 ഗ്ലാമര്‍ എഡിഷനുമായി ഹീറോ. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന പുതിയ ഹീറോ ഗ്ലാമറില്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയും ഹീറോ നല്‍കിയിട്ടുണ്ട്. ഹീറോ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ ഗ്ലാമര്‍ എഡിഷനുകള്‍ 57755 രൂപ ആരംഭ വിലയിലാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 59755 രൂപയും ഫ്യൂവല്‍ ഇഞ്ചക്ടഡ് വേര്‍ഷന് 66580 രൂപയുമാണ് ഡല്‍ഹി ഷോറൂമിലെ വില.

ഇതിനകം തന്നെ പുതിയ ഗ്ലാമറിന്റെ ബുക്കിങ്ങ് ഡീലര്‍മാര്‍ ആരംഭിച്ച് കഴിഞ്ഞു. 15-20 ദിവസങ്ങള്‍ക്കകം തന്നെ ഈ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പുതിയ 125 സിസി എഞ്ചിനാണ് ഹീറോ ഗ്ലാമറിന് കരുത്തേകുന്നത്. 11 bhp കരുത്തും, 11 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. 4 സ്പീഡ് ഗിയര്‍ബോക്സാണ് ഈ ബൈക്കിലുള്ളത്.

ഹീറോയുടെ സ്റ്റാര്‍ട്ട്-സ്‌റ്റോപ് ടെക്‌നോളജിയായ i3S ലാണ് ഗ്ലാമറിന്റെ ഫോര്‍ സ്‌ട്രോക്ക് എഞ്ചിനും എത്തുന്നത്. നിലവിലുള്ള ഗ്ലാമറിനെക്കാളും 27 ശതമാനം അധിക കരുത്താണ് പുത്തന്‍ ഗ്ലാമറില്‍ ഒരുക്കിയിരിക്കുന്നത്. ഫ്യൂവല്‍ ഇഞ്ചക്ടഡ് വേരിയന്റിനോടൊപ്പം ഗ്ലാമറിന്റെ കാര്‍ബ്യുറേറ്റഡ് വേരിയന്റിനെയും ഹീറോ നിലനിര്‍ത്തിയിട്ടുണ്ട്. ആധുനിക സിവി കാര്‍ബ്യുറേറ്ററിനെയാണ് ഈ പുതിയ വേരിയന്റില്‍ ഹീറോ നല്‍കുന്നത്.

ബൈക്കിന് സ്‌പോര്‍ടി ലുക്ക് നല്‍കാന്‍ പുത്തന്‍ മസ്‌കുലാര്‍ സ്റ്റൈലിംഗ് ഡീക്കലുകളും ഗ്ലാമറില്‍ ഒരുങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ ഫീച്ചറിന്റെ പിന്‍ബലത്തില്‍ ഹീറോ ഗ്ലാമറിന് ലഭിച്ച പുതിയ ഹെഡ്‌ലാമ്പാണ് നല്‍കിയിട്ടുള്ളത്. അനലോഗ്-ഡിജിറ്റല്‍ കണ്‍സോളുകള്‍ ഗ്ലാമറില്‍ ഇടം പിടിച്ചിട്ടുണ്ട്. i3S ഇന്‍ഡിക്കേറ്റര്‍, ട്രിപ് മീറ്റര്‍, ഡിജിറ്റല്‍ ഫ്യൂവല്‍ മീറ്റര്‍, ഓടോമീറ്റര്‍ എന്നിവയെല്ലാം ഡിജിറ്റലായാണ് ഒരുങ്ങിയിരിക്കുന്നത്.

എന്നാല്‍
അനലോഗ് കോണ്‍സെപ്റ്റിലാണ് സ്പീഡോമീറ്റര്‍ ഒരുക്കിയിരിക്കുന്നത്. ടെയില്‍ എന്‍ഡിലും ഒട്ടേറെ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. എല്‍ഇഡി ടെയില്‍ ലൈറ്റാണ് ഷാര്‍പ് ആന്‍ഡ് ക്രിസ്പി ടെയില്‍ എന്‍ഡിന് കരുത്ത് പകരുന്നത്. ഗ്ലാമറിന്റെ കാര്‍ബ്യുറേറ്റഡ് വേരിയന്റിന് 62 കിലോമീറ്ററും ഫ്യൂവല്‍ ഇഞ്ചക്ടഡ് വേരിയന്റിന് 62 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :