ആകര്‍ഷകമായ ഗ്രാഫിക്സ്, ഓട്ടോ ഓണ്‍ ഹെഡ്‍ലാംപ്; പുത്തന്‍ ഡിയോ വിപണിയില്‍

വേറിട്ട രൂപത്തില്‍ പുത്തന്‍ ഡിയോ വിപണിയില്‍

Honda Dio, Honda, Dio, 2017 Honda Dio, ഹോണ്ട ഡിയോ, ഹോണ്ട, ഡിയോ
സജിത്ത്| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (09:24 IST)
ഡിയോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. തകര്‍പ്പന്‍ മാറ്റങ്ങളുമായാണ് പുതിയ ഡിയോ എത്തിയിരിക്കുന്നത്. അതോടൊപ്പം അധിക സൗകര്യങ്ങളും ഒപ്പം ബിഎസ് 4 എന്‍ജിന്‍ എന്നീ സവിശേഷതകളുമായാണ് പുതിയ ഡിയോ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ആകര്‍ഷകമായ ഗ്രാഫിക്സ്,
പുതിയ ഇന്‍സ്ട്രമെന്റ് ക്സസ്റ്റര്‍, എല്‍ഇഡി ലൈറ്റുകളോടുകൂടിയ ഹാന്‍ഡില്‍ ബാര്‍ കവര്‍ എന്നീ സവിശേഷതകളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.

സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്‍റും എല്ലായ്പ്പ്പോളും പ്രകാശിക്കുന്ന ഓട്ടോ ഓണ്‍ ഹെഡ്‍ലാംപും കൂടുതല്‍ വീതിയുള്ള സീറ്റുമാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. 110 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിനാണ് ഡിയോയ്ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് നിറങ്ങളിലാണ് പുതിയ ഡിയോ ലഭ്യമാകുക. 53,272 രൂപയാണ് വാഹനത്തിന്റെ എക്സ്‍ഷോറൂം വില.
റോഡ് ടാക്സും ഇന്‍ഷുറന്‍സുമെല്ലാം ചേര്‍ത്ത് 59,318 രൂപയ്ക്ക് പുതിയ ഡിയോ ലഭ്യമാകും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :