Widgets Magazine Widgets Magazine

ബ്രെസയെ പൂട്ടാന്‍ ഹോണ്ട; സബ് കോംപാക്റ്റ് എസ് യു വി ‘ഡബ്ല്യുആർ-വി’ വിപണിയില്‍

വെള്ളി, 17 മാര്‍ച്ച് 2017 (11:45 IST)

Widgets Magazine
honda wr v, suv, honda, wr v, brezza, ഹോണ്ട, എസ് യു വി,  ‘ഡബ്ല്യുആർ-വി’, ബ്രെസ

ഹോണ്ടയുടെ പുതിയ സബ് കോംപാക്റ്റ് എസ് യു വി ‘ഡബ്ല്യുആർ-വി’ ഇന്ത്യൻ വിപണിയിലെത്തി. വിൻസം റൺ എബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്തായി എത്തുന്ന ഡബ്ല്യുആർ-വി പെട്രോൾ വേരിയന്റിന് 7.75 ലക്ഷം മുതൽ 8.99 ലക്ഷം വരെയും ഡീസൽ വേരിയന്റിന് 8.99 ലക്ഷം മുതൽ ‌9.99 ലക്ഷം വരെയുമാണ് ഡൽഹി എക്സ് ഷോറൂം വില.     
 
ഹോണ്ടയുടെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈനിലാണ് ഡബ്ല്യുആർ-വി എത്തിയിട്ടുള്ളത്. അബർബൻ സ്റ്റൈൽ ഡിസൈനില്‍ എത്തുന്ന ഈ സബ് കോംപാക്റ്റ് എസ് യു വിയില്‍ യുവാക്കളെ ആകർഷിക്കാൻ ആവശ്യമായ എല്ലാ ചേരുവകളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനമാണ് ഡബ്ല്യുആർ-വി.
 
സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി, ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ എന്നിങ്ങനെയുള്ള സവിശേഷതകള്‍ വാഹനത്തിലുണ്ട്. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങ്, ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്റ്റൈലിഷ് ബംബര്‍, ‘എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പ്, വശങ്ങളില്‍ ജാസിനോട് സാമ്യം തോന്നുന്ന ഡിസൈന്‍ എന്നിവയും വാഹനത്തെ മികച്ചതാക്കുന്നു. 
 
1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിനുകളോടെയാണ് വാഹനം എത്തിയിട്ടുള്ളത്. പെട്രോൾ എന്‍‌ജിന്‍ 90 ബിഎച്ച്പി കരുത്തും ഡീസൽ എൻജിന് 100 ബിഎച്ച്പി കരുത്തുമാണ് സൃഷ്ടിക്കുക. പെട്രോൾ മോഡല്‍ ലീറ്ററിന് 17.5 കിലോമീറ്ററും ‍ഡീസൽ മോഡലിന് 25.5 കിലോമീറ്ററും ഇന്ധനക്ഷമത ലഭ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഡ്യുവല്‍ സെല്‍ഫി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍; ഓപ്പോ F3 പ്ലസ് ഇന്ത്യയില്‍!

മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ ...

news

ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ ‘വെട്ടാൻ’ ബിഎസ്എൻഎൽ !

മറ്റൊരു കിടിലന്‍ ഓഫറുമായി ബിഎസ്എൻഎൽ. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നൽകുന്ന തകര്‍പ്പന്‍ ...

news

കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ലുക്കില്‍ ഹ്യുണ്ടായ്‌ സാന്‍ട്രോ വിപണിയിലേക്ക് !

സാന്‍ട്രോ ആരാധാകര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി ഹ്യുണ്ടായ്‌ രംഗത്ത്. ഒരു കാലത്ത് ...

news

കിടിലന്‍ ഡിസൈന്‍, അമ്പരപ്പിക്കുന്ന വില; മോട്ടോ ജി5 പ്ലസ് ഇന്ത്യയില്‍

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണ്‍ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. ...

Widgets Magazine Widgets Magazine