ഓഫ് റോഡര്‍ ശ്രേണിയിലെ കരുത്തന്‍; ഫോഴ്സ് ഗൂര്‍ഖ ഓഫ് റോഡര്‍ ഇന്ത്യയില്‍

കരുത്തനായി ഫോഴ്സ് ഗൂര്‍ഖ ഓഫ് റോഡര്‍ ഇന്ത്യയില്‍

force gurkha, Indian, Force, Launches & Updates, Gurkha, ഓഫ് റോഡര്‍, ഫോഴ്സ് മോട്ടോഴ്സ്, ഗൂര്‍ഖ
സജിത്ത്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (19:15 IST)
ഓഫ് റോഡര്‍ ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പിടിക്കാന്‍ ഫോഴ്സ് മോട്ടോഴ്സിന്റെ പുതിയ ഗൂര്‍ഖ ഓഫ് റോഡര്‍ എസ് യു വി മുഖം മിനുക്കി എത്തുന്നു. അഞ്ച് ഡോര്‍ എക്സ്പെഡിക്ഷന്‍, മൂന്ന് ഡോര്‍ എക്സ്പ്ലോറര്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ഈ കരുത്തന്റെ ഇന്റീരിയറിലും പുറത്തുമെല്ലാം മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പസ്വല്പം മിനുക്കുപണികളെല്ലാം കമ്പനി വരുത്തിയിട്ടുണ്ട്. എക്സ്പെഡിക്ഷന് 8.38 ലക്ഷവും എക്സ്പ്ലോററിന് 9.35 ലക്ഷവുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

മെഴ്സിഡീസ് ഐഎം 616ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2.6 ലിറ്റര്‍ ഇന്റര്‍-കൂള്‍ഡ് എഞ്ചിനാണ് ഈ എസ് യു വിയ്ക്ക് കരുത്തേകുന്നത്. ഡയറക്റ്റ് ഇഞ്ചക്ഷന്‍ സംവിധാനമുള്ള ഈ എഞ്ചിന്‍ 3200 ആര്‍പിഎമ്മില്‍ പരമാവധി 85 ബിഎച്ച്‌പി കരുത്തും 230 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. മികച്ച പെര്‍ഫോമെന്‍സ് നല്‍കുന്ന ജി 28, അഞ്ച് സ്പീഡ് ആള്‍-സിംക്രോമെഷ് ഗിയര്‍ബോക്സാണ് ഗൂര്‍ഖയ്ക്ക് നല്‍കിയിട്ടുള്ളത്. മെഴ്സിഡീസ് ജി വാഗണില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുറംമോഡിയാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്.

പതിനാറ് ഇഞ്ച് ആള്‍ ടെറൈന്‍ സ്റ്റീല്‍ അലോയി വീലാണ് ഗൂര്‍ഖയില്‍ ഉള്‍പ്പെടുത്തിയത്. നാല് സ്പോര്‍ക്ക് സ്റ്റിയറിങ് വീല്‍, റിവൈസ്ഡ് ഫ്ളോര്‍ കണ്‍സോള്‍, ഗിയര്‍ നോബ് എന്നിവയാണ് വാഹനത്തിന്റെ ഉള്‍വശത്ത് പുതുമ നല്‍കുന്നത്. ഹീറ്റിങ് വെറ്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനീങ് യൂണിറ്റ് ഉള്‍പ്പെടുത്തുന്ന ആദ്യ ഫോഴ്സ് വാഹനമെന്ന പ്രത്യേകതയും ഈ എസ് യു വിയ്ക്ക് അവകാശപ്പെട്ടതാണ്. ത്രീ ഡോര്‍ പതിപ്പ് ഹാര്‍ഡ് ടോപ്, ഫാബ്രിക് സോഫ്റ്റ് ടോപ് ഓപ്ഷനിലും അഞ്ച് ഡോര്‍ പതിപ്പ് ഹാര്‍ഡ് ടോപ്പിലുമാണ് പുറത്തിറങ്ങുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :