നോട്ട് അസാധുവാക്കൽ നടപടി; പോസ്റ്റ് ഓഫീസ് വഴി നിക്ഷേപിച്ചത് 32,631 കോടി

നോട്ട് നിരോധനം; തപാൽ വഴി നിക്ഷേപിച്ചത് കോടികൾ

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2016 (10:32 IST)
രാജ്യത്ത് നിന്നും അഞ്ഞൂറ്, ആയിരം നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നിലനിൽക്കവെ നിക്ഷേപിച്ച പഴയ നോട്ടുകളുടെ കണക്ക് പുറത്ത് വിട്ടു. രാജ്യത്തെ ഒന്നര ലക്ഷത്തിലേറെ വരുന്ന പോസ്റ്റ് ഓഫീസുകൾ വഴി നിക്ഷേപിച്ച പണത്തിന്റെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

പോസ്റ്റ് ഓഫീസ് വഴി ആളുകൾ നിക്ഷേപിച്ചത് 32,631 കോടി രൂപയാണ്. ഈ മാസം പത്തിനും 24നും ഇടയിൽ പോസ്റ്റ് ഓഫീസുകൾ മാറ്റിനൽകിയത് 3,680 കോടി രൂപയുടെ നിരോധിത നോട്ടുകൾ ആണ്. പോസ്റ്റ് ഓഫീസുകളിൽ നിന്നും ഇക്കാലയളവിൽ 3,583 കോടി രൂപ പിൻവലിച്ചതായും കണക്കുകൾ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :