നോട്ട് അസാധുവാക്കല്‍: ഇടതുപക്ഷത്തിന്റെ ഹര്‍ത്താല്‍ ആരംഭിച്ചു; ബാങ്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം, തിങ്കള്‍, 28 നവം‌ബര്‍ 2016 (08:30 IST)

Widgets Magazine

രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. 
 
പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയ്ക്കു പുറമേ ബാങ്കിങ് മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി.
 
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സംസ്ഥാനത്തുനിന്നുള്ള സര്‍വ്വകക്ഷിസംഘത്തിന് അനുമതി ലഭിച്ചില്ല. ഇതില്‍ കൂടി പ്രതിഷേധിച്ചാണ് ഇന്നത്തെ ഹര്‍ത്താല്‍.
 
എന്നാല്‍, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടാണ് യു ഡി എഫിനുള്ളത്. യു ഡി എഫ്, എം എല്‍ എമാര്‍ തിങ്കളാഴ്ച രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും അവര്‍  സംഘടിപ്പിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹോങ്കോങ് ഓപ്പൺ: കലാശപോരാട്ടത്തില്‍ പി വി സിന്ധുവിന് അടിതെറ്റി

ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ തോല്‍‌വി സമ്മതിച്ച് ഇന്ത്യയുടെ ഒളിംപിക് വെള്ളി ...

news

തോക്ക് തുടയ്ക്കുന്നതിനിടെ മകന് വെടിയേറ്റു, മനം‌നൊന്ത് അച്ഛന്‍ സ്വയം വെടിവെച്ചു മരിച്ചു; സംഭവം അങ്കമാലിയില്‍

അബദ്ധവശാല്‍ തന്റെ കൈപ്പിഴ കൊണ്ട് മകന് അപകടം സംഭവിച്ചതില്‍ മനം‌നൊന്ത് അച്ഛന്‍ ആത്മഹത്യ ...

Widgets Magazine