ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടി; അമേരിക്കയില്‍ നിന്നും ചിക്കന്‍ എത്തുന്നു

ന്യൂ​ഡ​ൽ​ഹി, ശനി, 17 ഫെബ്രുവരി 2018 (14:26 IST)

  Chicken , Chicken imported , india , America , അമേരിക്ക , കേന്ദ്ര സര്‍ക്കാര്‍ , ചിക്കന്‍ , പക്ഷിപ്പനി , ക​ർ​ഷ​ക​ർ​

അമേരിക്കയില്‍ നിന്ന് ചിക്കന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് പുതിയ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായുള്ള ആ​രോ​ഗ്യ നി​ബ​ന്ധ​ന​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്കറ്റ് നല്‍കിയാല്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കോഴിയിറച്ചി എത്തും.

പക്ഷിപ്പനി വ്യാപിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയില്‍ നിന്നും ചിക്കന്‍ വാങ്ങാന്‍ ഇന്ത്യ മടിച്ചത്. എന്നാല്‍, ലോ​ക വാ​ണി​ജ്യ സം​ഘ​ട​നയി​ൽ ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്‌താണ് പുതിയ നീക്കത്തിന് കാരണമാകുന്നത്.

അമേരിക്കയുടെ എതിര്‍പ്പ് ഫലം കാണുന്നതിന്റെ ഭാഗമായിട്ടാണ് ചിക്കന്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറാകുന്നത്. ഈ നീക്കം നടന്നാല്‍ തിരിച്ചടിയാകുന്നത് ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്കും കോ​ഴി​വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കുമാകും.
40 ശതമാനം കര്‍ഷകരുടെ തൊഴിലിനെ അമേരിക്കയുടെ താല്‍പ്പര്യം ഹാനികരമായി ബാധിക്കും.

അതേസമയം, ശക്തമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച സംഭവിച്ചാല്‍ ഇറക്കുമതിക്കുള്ള അനുമതി റദ്ദ് ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മത്തിയും അയലയും കിട്ടാക്കനിയാകുന്നു; മത്സ്യ ലഭ്യതയില്‍ 51,000 ടണ്ണിന്റെ കുറവെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്തെ മത്സ്യ ലഭ്യതയില്‍ കനത്ത ഇടിവ്. മലയാളികളുടെ ഇഷ്‌ട ...

news

സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് 160 രൂപ - പവന് 22,600 രൂപ

ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം മൂലം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ രണ്ടു ...

news

മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്‌ബുക്ക് എത്തി

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ ...

news

2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‍താക്കളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. ...

Widgets Magazine