റോയൽ എൻഫീൽഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനർ

ശനി, 31 മാര്‍ച്ച് 2018 (13:47 IST)

വിപണിയിലെത്തിയത് മുതൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കളിയാക്കിയുള്ള പരസ്യ ചിത്രങ്ങളും ബജാജ് പുറത്തു വിടാൻ തുടങ്ങിയിരുന്നു. ബുള്ളറ്റിന്റെ ഓരോ കുറ്റങ്ങളും കുറവുകളും കണ്ടെത്തി പരസ്യ ചിത്രങ്ങളിറക്കുകയാണ് ബജാജ്. ബുള്ളറ്റുകൾക്ക് ഒരു പകരക്കാരനായ പുത്തൻ തലമുറ ബൈക്കായി ഡോമിനറിനെ അവതരിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭഗമായാണിതെന്നാണ് മനസ്സിലാക്കാൻ സധിക്കുന്നത്.
 
എന്നാൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾക്ക് കടുത്ത ആരാധകവൃത്തമുള്ള ഇന്ത്യൻ വിപണിയിൽ ഒരോ തവണയും പരസ്യങ്ങൾക്ക് വലിയ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. എന്നാൽ ഇവയെ ഒന്നും വകവെക്കാതെ ബജാജ് വീണ്ടും പരസ്യമിറക്കുകയാണ്. ആനയെ പോറ്റുന്നത് നിർത്തു എന്ന പരസ്യ ശ്രേണിയിലെ ആറാമത്തെ പരസ്യ ചിത്രവും പുറത്തിറക്കിയിരിക്കുകയണ് ബജാജ് ഡോമിനർ.
 
ഇത്തവണ പരസ്യം ഉന്നം വച്ചിരിക്കുന്നത് റോയൽ എൻഫീൽഡ് റൈഡർമാരെയാണ്. ബുള്ളറ്റിൽ റൈഡ് ചെയ്തതിന് ശേഷമുള്ള മേലുവേദനയാണ് പുതിയ പരസ്യചിത്രത്തിൽ ചൂണ്ടിക്കാണിക്കുന്ന ബുള്ളറ്റിന്റെ കുറവ്. 
 
ഇത്തരത്തിൽ നിരവധി പരസ്യചിത്രങ്ങൾ പുറത്തുവിടുന്നുണ്ടെങ്കിലും ഡോമിനറിന്റെ വിൽപനയിൽ കാര്യമായ വർധനവുണ്ടാകുന്നില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. എന്നാൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ വിൽപന ദിനം പ്രതി റെക്കോർഡുകളിൽ നിന്നും റെക്കോർഡുകളിലേക്ക് കുതിക്കുകയണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

തകര്‍പ്പന്‍ ഓഫറുകള്‍ക്ക് മുടക്കമില്ല; ഉപഭോക്‍താക്കളെ കൈവിടാതെ ജിയോ

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ജിയോ പുതിയ ഓഫറുകളുമായി വീണ്ടും ...

news

പുതിയ സ്വിഫ്റ്റ് സുരക്ഷയിലും താരം

ഇന്ത്യയിലെ വാഹന പ്രേമികളുടെ മനസ്സ് കീഴടക്കിയ വാഹനമാണ് സ്വിഫ്റ്റ്. 2004ലാണ് കമ്പനി ഈ ...

news

ഇനി പ്ലേബോയിയും ഫേസ്ബുക്കിലില്ല; ഓരൊരുത്തരായി ഫേസ്ബുക്കിനെ കൈവിടുന്നു

അമേരിക്കയിലെ പ്രമുഖ ലൈഫ്സ്റ്റൈൽ മാഗസ്സിനായ പ്ലേബോയ് യും ഫേസ്ബുക്കിനെ ഒഴിവാക്കാൻ ...

news

രാജ്യത്തെ ആദ്യ ലക്ഷ്വറി കൺവേർട്ടബിൾ എസ് യു വി: റേഞ്ച് റോവർ ഇവാഗോ കൺവേർട്ടബിൾ

എസ് യു വി ആരാധകരെ വിസ്മയിപ്പിക്കാനായി റേഞ്ച് റോവർ തങ്ങളുടെ പുതിയ കൺവേർട്ടബിൾ മോഡൽ ...

Widgets Magazine