സാനിട്ടറി പാഡുകളും ഹൈ ഹീൽ‌സും ഉണ്ടാക്കിയത് പുരുഷന്മാർക്ക് വേണ്ടി!

സ്ത്രീകൾ ഉപയോഗിക്കുന്ന ആ വസ്തുക്കളെല്ലാം പുരുഷന്മാർക്ക് വേണ്ടി ഉണ്ടാക്കിയതാണ്

അപർണ| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (12:33 IST)
പുരുഷന്മാർക്കായി കണ്ടെത്തിയതും എന്നാൽ, ഇന്ന് സ്ത്രീകൾ ഉപയോഗിക്കുന്നതുമായ പല വസ്തുക്കളും ഇന്ന് വിപണിയിൽ ഉണ്ട്. അതിൽ ഷർട്ടും, ജീൻസും എല്ലാം ഉൾപ്പെടും. എന്നാൽ,പലർക്കും അറിയാത്ത കാര്യമാണ് നിത്യേന നാം ഉപയോഗിക്കുന്ന കണ്മഷി, ഹൈ ഹീൽ‌സ് എല്ലാം പുരുഷന്മാർക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നത്.

അത്തരത്തിൽ ഒരു വസ്തുവാണ് സാനിട്ടറി പാഡുകള്‍. ഇത് ആദ്യം ആദ്യം കണ്ടെത്തിയത് തന്നെ പുരുഷന്മാര്‍ക്ക് വേണ്ടിയാണ്. ഒന്നാം ലോക മഹായുദ്ധകാലത്താണ് ഇതിന്റെ ആവശ്യം ആദ്യം ഉണ്ടാകുന്നത്. ആ സമയത്ത് വെടിയുണ്ടകൊണ്ട് പരിക്കേല്‍ക്കുന്ന സൈനികരുടെ മുറിവുകള്‍ വെച്ചുകെട്ടാന്‍ വേണ്ടിയാണ് സെല്ലുകോട്ടണ്‍ എന്ന തരം പാഡ് ഉപയോഗിച്ചു തുടങ്ങിയത്.

പില്‍ക്കാലത്ത് ഇതാണ് സാനിട്ടറി പാഡുകളാണ് രൂപാന്തരം പ്രാപിച്ചത്. സാനിട്ടറി പാഡുകൾ ആക്കിയപ്പോൾ ഇത് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാമെന്ന് വാണിജ്യാടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞു തുടങ്ങിയതും വിപണിയിൽ സുലഭമായി തുടങ്ങിയതും.

അതുപോലൊന്നാണ് ഹൈ ഹീല്‍ ചെരുപ്പുകൾ. പേര്‍ഷ്യയിലാണ് ആദ്യമായി ഹൈ ഹീൽ‌സ് കണ്ടെത്തിയത്. ഇവിടുത്തെ സൈനികര്‍ക്ക് അനായാസമായി കുതിരപ്പുറത്ത് കയറുന്നതിനായാണ് പിന്‍വശത്ത് ഉയരമുള്ള തരം ഹൈഹീല്‍ ചെരുപ്പുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.

കമ്മലുകളും പുരുഷന്മാര്‍ക്കായാണ് ആദ്യം കണ്ടെത്തിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. കമ്മലും ആദ്യം ധരിച്ചുതുടങ്ങിയത് പുരുഷന്‍മാരാണെന്നാണ് ചരിത്രം പറയുന്നത്. അതും പേർഷ്യയിൽ തന്നെ. അതോടൊപ്പം, സ്ത്രീകളുടെ കണ്ണുകൾക്ക് ഭംഗി കൂടാൻ വേണ്ടിയാണ് കണ്മഷി ഉപയോഗിക്കുന്നത്.

എന്നാൽ, ലോകത്ത് ആദ്യമായി കണ്‍മഷി ഉപയോഗിച്ചു തുടങ്ങിയത് ഈജിപ്തിലാണ്. അതും പുരുഷന്‍മാർ തന്നെ. കണ്ണുകള്‍ കൂടുതല്‍ മനോഹരമാക്കാനും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതിനുമായാണ് ഈജിപ്തിലെ പുരുഷന്‍മാര്‍ ഇത് ഉപയോഗിച്ച് തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :