സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

കൊ​ച്ചി, ശനി, 3 മാര്‍ച്ച് 2018 (09:27 IST)

 Apex full view concept smartphone , vivo , Apex full view , smart phone , mobile , സ്‌മാര്‍ട്ട് ഫോണ്‍ , വിവോ , അ​പെ​ക്സ് ക​ൺ​സെ​പ്റ്റ് സ്മാ​ർ​ട്ട് ഫോണ്‍ , മൊബൈല്‍

സവിശേഷകതളുടെ പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന പുത്തന്‍ സ്‌മാര്‍ട്ട് ഫോണുമായി വി​വോ. നൂ​ത​ന​ ടെ​ക്നോ​ള​ജികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അ​പെ​ക്സ് ക​ൺ​സെ​പ്റ്റ് സ്മാ​ർ​ട്ട് ഫോ​ൺ ആണ് വിവോ അവതരിപ്പിച്ചിരിക്കുന്നത്.

ഫു​ൾ​വ്യൂ ആ​ശ​യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ അ​പെ​ക്സ് ക​ൺ​സെ​പ്റ്റ് സ്മാ​ർ​ട്ട് ഫോണില്‍ എല്ലാവിധത്തിലുമുള്ള സവിശേഷതകളും ചേര്‍ക്കാന്‍ വിവോയ്‌ക്ക് സാധിച്ചുവെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല.

ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി​ ഉ​ൾ​പ്പെ​ടു​ത്തി​യ പുതിയ മോഡലില്‍  ഡി​സ്പ്ലേ​യു​ടെ പ​കു​തി​യോ​ളം ഭാ​ഗ​ത്ത് ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് സാ​ധ്യ​മാ​കും എന്നതാണ് മറ്റൊരു പ്രത്യേകത.

ഉ​യ​ർ​ന്ന സ്ക്രീ​ൻ ടു ​ബോ​ഡി അ​നു​പാ​ത​വും, ഫോ​ൺ സ്ക്രീ​നി​ൽ ട​ച്ച് ചെ​യ്തു​കൊ​ണ്ടു​ത​ന്നെ അ​ൺ​ലോ​ക്ക് ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി​യും വിവോയുടെ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ക്യാ​മ​റ​യുടെ പവര്‍ ഒരു കുറവായി പറയാവുന്നതാണ്. മറ്റു ഫോണുകള്‍ മികച്ച ക്യാമറ സൌകര്യങ്ങള്‍ നല്‍കുമ്പോള്‍ 8 മെ​ഗാ​പി​ക്സ​ൽ എ​ല​വേ​റ്റിം​ഗ് ക്യാ​മ​റ​യാ​ണ് പുതിയ മോഡലില്‍ വിവോ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ രംഗത്ത്. ...

news

എസ്ബിഐ വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു; മറ്റു ബാങ്കുകളും പലിശ കൂട്ടുമെന്ന് റിപ്പോര്‍ട്ട്

നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ...

news

ക്യാമറ നിരാശപ്പെടുത്തി; നിറഭേദങ്ങളുമായി ലാവ ഇസഡ് 50 വിപണിയില്‍

മത്സരരംഗം കൂടുതല്‍ വാശിയേറിയതോടെ മൊബൈല്‍ ഫോണ്‍ ആരാധകരുടെ മനം കവരുന്ന മോഡലുമായി ലാവ. ...

news

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ്

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവ അവതരിപ്പിച്ചു. ...

Widgets Magazine