സെല്ലുലാർ സൌകര്യവുമായി ആപ്പിള്‍ വാച്ച് സീരീസ് 3 വിപണിയിലേക്ക്

ചൊവ്വ, 24 ഏപ്രില്‍ 2018 (15:53 IST)

ആപ്പിള്‍ വാച്ച് സീരീസ് 3യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊനൊരുങ്ങി ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും. ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്പര്‍ ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി അതിക ചാര്‍ജ് നല്‍കേണ്ടതുമില്ല.  
 
നേരത്തെ സെല്ലുലാര്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിക്കായി ഐഫോണിന്റെ സഹായം ആപ്പിള്‍ വാച്ചിന് ആവശ്യമായിരുന്നു. എന്നാൽ, ലോകത്ത് ആദ്യമായി കോൾ ചെയ്യാനോ നെറ്റ് ഉപയോഗിക്കാനോ ഫോൺ കൂടെ എടുത്ത് കൊണ്ട് പോകേണ്ടി വരുന്നില്ല. സെല്ലുലാർ കണക്ടിവിറ്റി ഫോണിൽ തന്നെ നൽകിയിട്ടുള്ളതിനാലാണിത്. ഫോൺ അടുത്തില്ലാതെ തന്നെ ഇന്റർനെറ്റ് സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. 
 
നോണ്‍ സെല്ലുലാര്‍ 38 എംഎം ആപ്പിള്‍ വാച്ച് സീരീസ് 3 ന് 32,380 രൂപ, 42 എംഎം വാച്ച് സീരീസ് 3 ജിപിഎസ് ന് 34,410 രൂപ എന്നിങ്ങനെയാണ് വില. എന്നാൽ, പുത്തൻ ന്യൂതന സാങ്കേതിക വിദ്യകൾ ഉള്ള പുതിയ ഫോണിന് എന്താണ് വിലയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
 
ഐഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ആപ്പിള്‍ വാച്ചിനെ സ്വതന്ത്രമാക്കിക്കൊണ്ടാണ് സെല്ലുലാർ സൌകര്യത്തോടെ പുതിയ വാച്ച് പുറത്തിറക്കുന്നത്. 
 
മെയ് നാലിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് വാച്ചുകൾ മുൻ കൂർ ഓർഡർ ചെയ്യാവുന്നതാണ്. എയര്‍ടെല്‍ വെബ്‌സൈറ്റിലും റിലയന്‍സ് ജിയോ ഔദ്യോഗിക വെബ്‌സൈറ്റ്, ജിയോ ഡിജിറ്റല്‍, ജിയോ സ്‌റ്റോറുകള്‍ വഴിയും രജിസ്റ്റര്‍ചെയ്യാം. മെയ് 11 മുതല്‍ ഫോണ്‍ വിപണിയിലെത്തും. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

4Kയിൽ പുത്തൻ പോക്കറ്റ് സിനിമ ക്യാമറയുമായി ബ്ലാക്മാജിക് ഡിസൈൻ

ബ്ലാക്മാജിക്കിന്റെ പോക്കറ്റ് സിനിമ ക്യമറക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചികൊണ്ടിരുന്നത്. ...

news

വീണ്ടും വഞ്ചിതരായി ഫേസ്ബുക്ക് ഉപയോക്താക്കൾ

ഫേസ്ബുക്കിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ പുതിയ ഫീച്ചർ കൊണ്ട് വരും എന്ന സുക്കർബർഗിന്റെ ...

news

ആമസോൺ തലവൻ ജെഫ് ബെസോസിന് ഇനി കൂട്ട് റോബോട്ട് നായ

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്റെ നായയുമൊത്തുള്ള ചിത്രങ്ങൾ ...

news

120 സെക്കന്റുകളുടെ ഷവോമി തരംഗം

കുറഞ്ഞ വിലക്ക് കൂടുതൽ സൗകര്യങ്ങളുമായി എത്തിയ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ ...

Widgets Magazine