399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

മുംബൈ, വ്യാഴം, 9 നവം‌ബര്‍ 2017 (16:50 IST)

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ വരിക്കാര്‍ക്കായി ജിയോ അവതരിപ്പിക്കുന്നത്. നവംബര്‍ 10 മുതല്‍ 25 വരെയാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്. 
 
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൌഹ്ച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
 
നേരത്തെ 399 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കില്‍ മുഴുവൻ തുകയും തിരിച്ചു നൽകുന്ന കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്തെത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ചുള്ള ധൻ ധനാ ധൻ ഓഫർ അനുസരിച്ചാണ് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ തിരിച്ചു നൽകുന്ന ഓഫര്‍ ജിയോ നല്‍കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സൂക്ഷിക്കാന്‍ സ്ഥലമില്ല; ആര്‍ബിഐ നോട്ട് അച്ചടി പരിമിതമാക്കി !

കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് ...

news

അത്ഭുതാവഹമായ ഫീച്ചറുകളുമായി മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി വിപണിയിലേക്ക് !

ഇന്‍ഫിനിറ്റി സീരിസിലുള്ള പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിക്കാനൊരുങ്ങി മൈക്രോമാക്സ്. ...

news

കാത്തിരിപ്പിന് വിരാമം; ക്രേറ്റയെ കെട്ടുകെട്ടിക്കാന്‍ റെനോ ക്യാപ്ച്ചര്‍ എത്തി - വില വിവരങ്ങള്‍

വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ടാറ്റ ...

news

179 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കൂ; വീണ്ടുമൊരു തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഓഫറുമായി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഐഡിയ. 179 ...

Widgets Magazine