സൂക്ഷിക്കാന്‍ സ്ഥലമില്ല; ആര്‍ബിഐ നോട്ട് അച്ചടി പരിമിതമാക്കി !

ആര്‍ബിഐ നോട്ട് അച്ചടി കുറച്ചു !

മുംബൈ| AISWARYA| Last Updated: വ്യാഴം, 9 നവം‌ബര്‍ 2017 (15:07 IST)
കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി കുറയ്ക്കുന്നത്. കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതാണ് കറസി അച്ചടി പരിമിതമാക്കിയതെന്നാണ് മിന്റ് റിപ്പോര്‍ട്ട്. അതേസമയം നടപ്പ് വര്‍ഷം 2100 കോടി നോട്ടുകള്‍ക്കാണ് ആര്‍ബിഐ ഓര്‍ഡര്‍നല്‍കിയിട്ടുള്ളത്.

ഇതിന് മുമ്പത്തെ വര്‍ഷം 28 ബില്യണ്‍ നോട്ടുകള്‍ അച്ചടിച്ചിരുന്നു. കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും നിരോധിച്ച നോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ ഒരു ഉദ്ദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നോട്ടുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് അത് എണ്ണിത്തീര്‍ക്കേണ്ടതു കൊണ്ടാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :