മിഡ്‌സൈസ് സെഡാന്‍ ശ്രേണിയില്‍ അരങ്ങുവാഴാന്‍ അടിമുടി മാറ്റങ്ങളോടെ ഹ്യുണ്ടായ് വെര്‍ണ !

തിങ്കള്‍, 17 ജൂലൈ 2017 (16:21 IST)

Widgets Magazine
hyundai verna, hyundai verna 2017,  hyundai,  verna,  honda city, honda, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ,  ഹ്യുണ്ടായി വെര്‍ണ 2017,  ഹ്യുണ്ടായ്, വെര്‍ണ

മാരുതിയുടെ സിയാസും ഹോണ്ട സിറ്റിയും അരങ്ങുവാഴുന്ന മിഡ്‌സൈസ് സെഡാന്‍ ശ്രേണിയിലേക്ക് അടിമുടി മാറ്റങ്ങളുമായി 2017 ഹ്യുണ്ടായ് വെര്‍ണയും എത്തുന്നു. ചൈനയില്‍ വെച്ച് നടന്ന 2017 ചെങ്ദു മോട്ടോര്‍ഷോയിലാണ് പുതിയ വെര്‍ണയെ ഹ്യുണ്ടായി ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ റഷ്യയിലും ചൈനയിലും വില്‍പനയിലുള്ള പുതിയ വെര്‍ണ, ഓഗസ്റ്റ് മാസത്തോടെയായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക.
 
മുന്‍തലമുറ വെര്‍ണയെക്കാള്‍ വലുപ്പമാര്‍ന്ന, പുതുപുത്തന്‍ രൂപകല്‍പനയാണ് ഈ 2017 മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്ന പുതിയ ഫീച്ചറുകളും പുതിയ വെര്‍ണയെ മനോഹരമാക്കുന്നു.
 
യൂറോപ്യന്‍ മുഖം വെളിപ്പെടുത്തുന്ന തരത്തിലുള്ള ഡ്രൈവര്‍ കേന്ദ്രീകൃത ക്യാബിനാണ് 2017 വെര്‍ണയില്‍ ലഭ്യമാകുക. ഡ്യൂവല്‍ ടോണാണ് ഇന്റീരിയറും വാഹനത്തിന് നല്‍കിയിട്ടുണ്ട്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടൊപ്പമുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ ടോപ് വേരിയന്റില്‍ ഇടംപിടിക്കുമ്പോള്‍ താഴ്ന്ന വേരിയന്റുകളില്‍ അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീനും സാന്നിധ്യമറിയിക്കും.  
 
ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. എബിഎസ്, ഇബിഡി, മുന്‍നിര യാത്രക്കാര്‍ക്കായി രണ്ട് എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും 2017 വെര്‍ണയിലുണ്ടാകും. മുന്‍തലമുറ വെര്‍ണകളില്‍ ലഭ്യമായിരുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയ വെര്‍ണയിലും ലഭിക്കുക. എന്നാല്‍ 1.6 ലിറ്റര്‍ ജിഡിഐ എഞ്ചിനും വന്നെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഇനി മൊബൈല്‍ നമ്പര്‍ നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാം; ‘സഖി’ പദ്ധതിയുമായി വോഡഫോണ്‍ !

സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ രംഗത്ത്. തങ്ങളുടെ ...

news

ഹോണ്ട ആക്ടിവയ്ക്ക് അടിതെറ്റുമോ ? തകര്‍പ്പന്‍ ഫീച്ചറുകളുമായി സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ !

സുസൂക്കി ആക്‌സസ് 125 ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. മെറ്റാലിക് മാറ്റ് ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ‘പിക്‌സല്‍ 2’ വിപണിയിലേക്ക് !

ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ നേടിയ വലിയ വിജയത്തിനു ശേഷം കൂടുതല്‍ ...

news

ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യന്‍ വിപണിയില്‍ ! - വിലയോ ?

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണായ ‘ഏലാരി നാനോഫോണ്‍ സി’ ഇന്ത്യയിൽ അവതരിപ്പിച്ചു. ...

Widgets Magazine