Widgets Magazine
Widgets Magazine

സബ് കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് അടിപൊളി ലുക്കില്‍ ഹ്യുണ്ടായ് എക്സെന്റ് !

വ്യാഴം, 20 ഏപ്രില്‍ 2017 (16:43 IST)

Widgets Magazine
Hyundai Xcent, Hyundai, Hyundai Motor India Limited, ഹ്യുണ്ടായ് എക്സെന്റ്, ഹ്യുണ്ടായ്, എക്സെന്റ്, സെഡാന്‍

സബ് കോംപാക്ട് സെഡാന്‍ ‘എക്സെന്റി’ന്റെ പരിഷ്കരിച്ച പതിപ്പുമായി ഹ്യുണ്ടായ്‌. വലിപ്പത്തിലോ പ്ലാറ്റ്ഫോമിലോ വലിയ മാറ്റമൊന്നുമില്ലെങ്കിലും രൂപകൽപ്പനയിലും സാങ്കേതികതലത്തിലുമൊക്കെയുള്ള പരിഷ്കാരങ്ങളോടെയാണ് ‘2017 എക്സെന്റ്’ എത്തിയിരിക്കുന്നത്. 5.38 ലക്ഷം രൂപ മുതൽ 6.28 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില. എല്ലാ മോഡലിലും എബിഎസിന്റെ സുരക്ഷയും ഹ്യുണ്ടായ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
സെന്റർ കൺസോളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, നവീകരിച്ച ഡാഷ്ബോഡ് എന്നിങ്ങനെയുള്ള പുതുമകളാണ് വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കിയിട്ടുള്ളത്. 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലീറ്റർ, സിആർഡിഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
 
പെട്രോൾ എൻജിനിലും ഈ സെഡാന്‍ വില്‍‌പനയ്ക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 82 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാന്‍ സാധിക്കുന്ന 1.2 ലീറ്റർ പെട്രോൾ എൻജിൻ സഹിതമായിരിക്കും കാര്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെട്രോൾ മോ‍ഡലില്‍ ലീറ്ററിന് 20.14 കിലോമീറ്ററും പെട്രോൾ ഓട്ടമാറ്റിക്കിന് 17.36 കിലോമീറ്ററും ഡീസൽ മോ‍ഡലിന് 25.4 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

448ജിബി സൗജന്യ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍ !!!; ജിയോ വീണ്ടും ഞെട്ടിക്കുന്നു

ഉപഭോക്താക്കള്‍ക്ക് ഡബിള്‍ ഡാറ്റ ഓഫറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജിയോ. സാംസങ്ങുമായി ...

news

സാംസങ്ങ് എസ് 8ന് തിരിച്ചടി നല്‍കാന്‍ കിടിലന്‍ ഫീച്ചറുകളുമായി എൽജി ജി6 ഇന്ത്യയിലേക്ക് !

എൽജിയുടെ മുൻനിര സ്മാർട്ട്ഫോൺ മോഡല്‍ എൽജി ജി6 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഈ മാസം ...

news

റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാന്‍ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ !

ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി ഹ്യുണ്ടായ്. സ്‌പോര്‍ടി ലുക്കിനോടൊപ്പം ...

news

പഴയപ്രതാപം വീണ്ടെടുക്കാനൊരുങ്ങി സാംസങ്ങ്; ഗാലക്സി എസ് 8 ഇന്ത്യന്‍ വിപണിയില്‍

ലോകത്തെ മുന്‍നിര സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ ...

Widgets Magazine Widgets Magazine