Widgets Magazine
Widgets Magazine

റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാന്‍ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ !

വ്യാഴം, 20 ഏപ്രില്‍ 2017 (09:34 IST)

Widgets Magazine
hyundai eon sportz edition, hyundai eon, sportz edition, റെനോ ക്വിഡ്, ഹ്യുണ്ടായ് ഇയോണ്‍, ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍

ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി ഹ്യുണ്ടായ്. സ്‌പോര്‍ടി ലുക്കിനോടൊപ്പം എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്ഗ്രഡേഷനും ഈ മോഡലില്‍ ലഭ്യമാക്കിയിട്ടുണ്ട്. Era+, Magna+ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് എത്തിച്ചിരിക്കുന്നത്. സോളിഡ്, മെറ്റാലിക് കളര്‍ സ്‌കീമിലെത്തുന്ന ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ വില 3.38 ലക്ഷം മുതലാണ്  ആരംഭിക്കുന്നത്.  
 
സ്‌പോര്‍ടി സില്‍വര്‍ റൂഫ് റെയില്‍, പുത്തന്‍ സൈഡ് ഗ്രാഫിക്‌സ് എന്നിവ ഈ എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.2 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഫോണ്‍ ലിങ്ക്, ഡോര്‍ പാനലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള രണ്ട് സ്പീക്കറുകള്‍ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകളും ഈ കാറിലുണ്ട്. ബാക്കിയുള്ള എല്ലാ ഫീച്ചറുകളും പഴയ ഇയോണിന് സമാനാമായാണ് സ്‌പോര്‍ട്‌സ് എഡിഷനിലും ഒരുക്കിയിട്ടുള്ളത്.
 
0.8 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 55 ബി എച്ച് പി കരുത്തും 75 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളിയ്ക്ക് മുന്നിൽ ബുദ്ധിമുട്ടുന്ന ഇയോണിനെ പിന്തുണക്കുകയാണ് ഇയോൺ സ്പോർട്സ് എഡിഷനിലൂടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പഴയപ്രതാപം വീണ്ടെടുക്കാനൊരുങ്ങി സാംസങ്ങ്; ഗാലക്സി എസ് 8 ഇന്ത്യന്‍ വിപണിയില്‍

ലോകത്തെ മുന്‍നിര സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ ...

news

150 കോടിയുടെ ഓര്‍ഡര്‍ സ്വന്തമാക്കി ‘സെല്‍ഫി’യിലെ രാജാവ് ജിയോണി ‘എ 1’ !

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായി ജിയോനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘എവണ്‍’. ...

news

ലാന്‍ഡ്‌റോവറിന്റെ തകര്‍പ്പന്‍ 'സര്‍പ്രൈസ്'; കാറുകൾക്ക് 50 ലക്ഷം രൂപ വരെ കുറച്ചു !

എല്ലാ പ്രമുഖ വാഹന നിർമാതാക്കളെയും ‍‍ഞെട്ടിച്ചുകൊണ്ട് വൻ വില കുറവുമായി ടാറ്റയുടെ ...

news

ഓഫറുകള്‍ അവസാനിക്കുന്നില്ല; ജിയോ ഉപഭോക്‍താക്കള്‍ക്ക് ഇനി വിമാനത്തില്‍ പറക്കാം

അതിശയിപ്പിക്കുന്ന ഓഫറുകളുമായി ഉപഭോക്‍താക്കളെ സ്വന്തമാക്കിയ റിലയൻസ് ജിയോ മറ്റൊരു ...

Widgets Magazine Widgets Magazine