മാരുതി സിയാസിന് അടിപതറുമോ ? തകര്‍പ്പന്‍ ലുക്കില്‍ ഹ്യുണ്ടായ് വെര്‍ണ വിപണിയിലേക്ക്

പുതിയ ഹ്യൂണ്ടായ് വെര്‍ണ അടുത്തമാസം

Hyundai Verna,   Hyundai,   Verna,   Honda City,   Maruti Suzuki Ciaz,   ഹ്യുണ്ടായ് വെര്‍ണ,   മാരുതി സിയാസ്, ഹോണ്ട സിറ്റി,   ഹ്യുണ്ടായ്,   വെര്‍ണ
സജിത്ത്| Last Modified വ്യാഴം, 6 ജൂലൈ 2017 (09:20 IST)
സെഡാന്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മുഖംമിനുക്കി ഹ്യുണ്ടായ് വെര്‍ണ എത്തുന്നു. കഴിഞ്ഞ വര്‍ഷം ആഗോളവിപണിയില്‍ അവതരിപ്പിച്ച വെര്‍ണയില്‍ നിന്ന് വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നുമില്ലാതെയാണ് 2017 വെര്‍ണ വിപണിയിലെത്തുക. ഈ കാറില്‍ പുറംമോടിയിലാകും പ്രധാനമായും മിനുക്ക് പണികള്‍ നടത്തിയിരിക്കുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫ്‌ളുയിഡിക് സ്‌കള്‍പ്ചര്‍ 2.0 ഡിസൈന്‍ തന്നെയാണ് ഈ പുതുമുഖ വെര്‍ണയും പിന്തുടരുന്നത്.

ഇരട്ട നിറത്തിലുള്ള ഡാഷ്‌ബോര്‍ഡാണ് പുതിയ വെര്‍ണയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും അകത്തളത്തിലെ പ്രത്യേകതയാണ്. ഡ്രൈവറോട് ചേര്‍ന്നാണ് സെട്രെല്‍ കണ്‍സോളിന്റെ സ്ഥാനം. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് കണക്ടിവിറ്റി എന്നിവയും പുതിയ വെര്‍ണയില്‍ ഇടം പിടിക്കുന്നുണ്ട്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ പ്രൊജക്ടഡ് ഹെഡ്‌ലൈറ്റ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ ആംഗുലര്‍ ഫോഗ് ലാമ്പ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എലാന്‍ട്രയുടെ ഗ്രില്ലും ക്രോം ഫിനിഷുമായിരുന്നു ആഗോള തലത്തില്‍ നേരത്തെ അവതരിപ്പിച്ച വെര്‍ണയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൂടാതെ എലാന്‍ട്രയുടേതിന് സമാനമായ എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകളും ബൂട്ടിലെ ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നീളവും വീതിയും മുന്‍മോഡലിനെക്കാള്‍ വര്‍ധിച്ചപ്പോള്‍ കാറിന്റെ ഉയരത്തില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല. ഹോണ്ട സിറ്റിക്ക് പുറമേ സ്‌കോഡ റാപിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, മാരുതി സുസുക്കി ബെസ്റ്റ് സെല്ലിങ് സിയാസും പുതിയ വെര്‍ണയ്ക്ക് മികച്ച എതിരാളിയാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :