സൌഹൃദ മത്സരം: ഇന്ത്യ ഖത്തറുമായി കളിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (15:02 IST)
ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ അന്താരാഷ്ട്ര സൌഹൃദ മത്സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ്. ഡിസംബറില്‍ ഖത്തര്‍, സിറിയ ടീമുകളുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്കാനിറങ്ങും. ഡിസംബര്‍ 19ന് ഖത്തറുമായും ഡിസംബര്‍ 26ന് സിറിയയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഷ്യാ കപ്പിന് നടക്കുന്ന അവസാന അന്താരാഷ്ട്ര പരിശീലന മത്സരം കൂടിയായിരിക്കും ഇത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.

ബോബ് ഹൂട്ടന്റെ കീഴില്‍ ടീം അംഗങ്ങള്‍ ദുബായില്‍ കഴിഞ്ഞ അഞ്ചു ആഴ്ചകളായി പരിശീലനം നടത്തിവരികയാണ്. കുവൈത്ത്, യു എ ഇ ടീമുകളുമായി ഇന്ത്യ സൌഹൃദമത്സം കളിച്ചിരുന്നു. ജനുവരി ഏഴു മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ ഒമ്പത് സൌഹൃദ മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ രണ്ട് എണ്ണം മാത്രമാണ് വിജയിച്ചത്. ബാക്കി ഏഴണ്ണവും പരാജയപ്പെടുകയായിരുന്നു.

തായ്‌ലാന്‍ഡിനെതിരെ 0-1, 1-2 ഗോളിനാണ് കീഴടങ്ങിയത്. നമീബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. വിയറ്റ്നാമിനെ 3-1നും പരാജയപ്പെടുത്തിയ ഇന്ത്യ മറ്റു മത്സരങ്ങളില്‍ എല്ലാം പരാജയപ്പെട്ടു. ഹോങ്‌ഗോങ്ങിനോട് ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ യെമന്‍ 3-6ന് കീഴടക്കി. പിന്നീട് ഇറാഖ് എതിരില്ലാത്ത രണ്ടു ഗോളിനും കുവൈത്ത് എതിരില്ലാത്ത അഞ്ചു ഗോളിനും പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :