ഹൃതിക് – ആഷ് സൌഹൃദം; ബച്ചന്‍ വിഷമത്തില്‍?

Aishwarya Rai
WEBDUNIA|
PRO
PRO
ഐശ്വര്യാ റായുടെ വിവാഹപൂര്‍വബന്ധങ്ങളെ പറ്റി നല്ലവണ്ണം അറിയുന്ന ആളെന്ന നിലയ്ക്ക് അഭിഷേക് ബച്ചന്‍ അല്‍പം ഭയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യാ റായിയും ഹൃതിക് രോഷനും തമ്മിലുള്ള സൌഹൃദം എല്ലാവര്‍ക്കും അറിയുന്നതാണ്‌. എന്നാല്‍ ഹൃതിക് നായകനാവുന്ന പുതിയ സിനിമയുടെ ലൊക്കേഷനുകളില്‍ ഈ സൌഹൃദം കുറച്ചുകൂടി ദൃഢമായതാണ്‌ ജൂനിയര്‍ ബച്ചനെ ചൊടിപ്പിച്ചിരിക്കുന്നത്.

സഞ്ജയ് ലീലാ ഭന്‍സാലിയാണ്‌ ഹൃതിക്കിന്‍റെ പുതിയ സിനിമയായ ഗുസാരിഷിന്‍റെ സംവിധായകന്‍. ഒരു അപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ കഴിയാത്ത ഒരാളെയാണ്‌ ഹൃതിക്ക് ഇതില്‍ അവതരിപ്പിക്കുന്നത്. ഇയാളെ ശുശ്രൂഷിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന നഴ്സായി ഐശ്വര്യയും. ഇവരുടെ പ്രണയത്തിന്‌ ചൂടുപകരാനായി ഒരു ‘ലിപ്പ് ലോക്ക്’ രംഗവും ചിത്രത്തിലുണ്ട്.

ഈ സിനിമയുടെ ഓഡിയോ ലോഞ്ച് ഈയടുത്ത ദിവസം മുംബൈയില്‍ നടക്കുകയുണ്ടായി. ഹൃതിക്ക്, ഐശ്വര്യാ റായി, അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍, സഞ്ജയ് ലീലാ ഭന്‍സാലി, ഐശ്വര്യയുടെ അമ്മയായ വൃന്ദാ റായി എന്നിവരൊക്കെ ചടങ്ങിന്‌ വന്നിട്ടുണ്ടായിരുന്നു.

ചടങ്ങില്‍ തന്‍റെ ഭാഗം നിര്‍വഹിച്ച് കഴിഞ്ഞയുടന്‍ അമിതാഭ് ബച്ചന്‍ പോയെത്രെ. വൃന്ദാ റായിക്കൊപ്പം ജൂനിയര്‍ ബച്ചനും പോയി. എന്നാല്‍ ഹൃതിക്കിനും സഞ്ജയ് ലീലാ ബന്‍സാലിക്കുമൊപ്പം ചടങ്ങ് നടക്കുന്ന സ്ഥലത്തുതന്നെ തുടര്‍ന്നു.

ഇതില്‍ എന്താണിത്ര അത്ഭുതമെന്ന് വായനക്കാര്‍ കരുതുന്നുണ്ടാവും. എന്നാല്‍ അഭിഷേക് ബച്ചന്‍ വളരെ കോപാകുലനായാണ്‌ കാണപ്പെട്ടത് എന്നാണ്‌ മീഡിയാ ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. ജൂനിയര്‍ ബച്ചനെ ഫ്രെയിമിലാക്കാന്‍ നോക്കിയ ഫോട്ടോഗ്രാഫര്‍മാരെ കോപത്തോടെയാണെത്രെ ജൂനിയര്‍ ബച്ചന്‍ നോക്കിയത്. മാത്രമല്ല, പരിപാടി തീരുന്നതിന്‌ മുമ്പ് അമ്മായിയമ്മയ്ക്കൊപ്പം ജൂനിയര്‍ ബച്ചന്‍ ഇടം‍കാലിയാക്കുകയും ചെയ്തു എന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇതൊന്നും അഭിഷേക് - ഐശ്വര്യ ആരാധകര്‍ സമ്മതിക്കുന്നില്ല. തീര്‍ത്തും ‘പെര്‍ഫെക്റ്റ്’ ആയ താര ദമ്പതികളാണ്‌ ജൂനിയര്‍ ബച്ചനെന്നും ഐശ്വര്യയെന്നും അവര്‍ പറയുന്നു. അവരുടെ സന്തോഷപൂര്‍ണമായ ദാമ്പത്യത്തില്‍ അസൂയ പൂണ്ടിരിക്കുന്നവരാണെത്രെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നതെത്രെ. ഹൃതിക്കും അഭിഷേകും വളരെയടുത്ത സുഹൃത്തുക്കള്‍ ആണെന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :