ലോക‍ ബില്യഡ്സ്: പ്രതീക്ഷയോടെ അഡ്വാനി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2010 (08:43 IST)
ലോക ബില്യഡ്സ് ചാംപ്യന്‍ഷിപ്പ് ബുധനാഴ്ച ഇംഗ്ലണ്ടിലെ ലീഡ്സില്‍ ആരംഭിക്കും. നിലവിലെ ചാംപ്യനും ഇന്ത്യന്‍ താരവുമായ പങ്കജ് അഡ്വാനി ഏറെ പ്രതീക്ഷയിലാണ്. മികച്ച പ്രകടനം കാഴ്ചവച്ച് കിരീടം നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വാനി പറഞ്ഞു.

വെറ്ററന്‍ താരം ഗീത് സേഥിയും ഇന്ത്യയെ പ്രതിനിധീകരിച്ചിറങ്ങുന്നുണ്ട്. അഞ്ച് ദിനം നീളുന്ന ടൂര്‍ണമെന്‍റില്‍ ഇത് പത്തൊമ്പതാം തവണയാണ് സേഥി പങ്കെടുക്കുന്നത്. ദേശീയ സ്നൂക്കര്‍ ചാംപ്യന്‍ കൂടിയായ അഡ്വാനി നാലാം തവണയാണ് പങ്കെടുക്കുന്നത്.

ഒമ്പത് തവണ ജേതാവായ ഇംഗ്ലണ്ടിന്‍റെ മൈക് റസലിനെ 2009 സെപ്റ്റംബറിലെ ഫൈനലില്‍ 2030-1253 എന്ന സ്കോറിന് കീഴടക്കിയാണ് അഡ്വാനി ചാംപ്യനായത്. സേഥിയാകട്ടെ കഴിഞ്ഞ തവണ നോ ക്കൗട്ട് റൗണ്ടില്‍ എത്താതെ പുറത്തായി. ഈ വര്‍ഷം കരിയ റിലേറ്റ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുമായാണ് അഡ്വാനി ടൂര്‍ണമെന്‍റിനെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :