ഫോര്‍മുല വണ്ണില്‍ അലോണ്‍സോയുടെ കുതിപ്പ്

സാവോപോളോ| WEBDUNIA| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (14:36 IST)
ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഫെറാറി ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോയുടെ മുന്നേറ്റം. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഫെര്‍ണാണ്ടോ അലോണ്‍സോയുടെ മികച്ച വിജയമാണ് നേടിയത്. മഴ അലോസരപ്പെടുത്തിയ കൊറിയന്‍ ഗ്രാന്‍പ്രീയിലാണ്‌ അലാണ്‍സോ വിജയം കണ്ടത്‌. മക്ലാരന്റെ ലൂയിസ്‌ ഹാമിള്‍ട്ടന്‍ ഫെറാറിയുടെ ഫിലിപ്പെ മാസ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തുള്ള അലോണ്‍സോ കിരീടത്തോട്‌ കൂടുതല്‍ അടുത്തു. 231 പോയിന്റുള്ള അലോണ്‍സോയ്ക്ക്‌ പിന്നില്‍ 220 പോയിന്റുമായി മാര്‍ക്ക്‌ വെബ്ബര്‍ രണ്ടാം സ്ഥാനത്തും 210 പോയിന്റോടെ ലൂയിസ്‌ ഹാമിള്‍ട്ടണ്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മഴയും വെളിച്ചക്കുറവും തടസ്സമായപ്പോള്‍ മാര്‍ക്ക് വെബ്ബറിനും സെബാസ്റ്റ്യന്‍ വിറ്റലിനും മത്സരം പൂര്‍ത്തിയാക്കാനായില്ല. വെബ്ബറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍, വിറ്റല്‍ എന്‍ജിന്‍ തകരാര്‍മൂലം പിന്മാറുകയായിരുന്നു.

അടുത്ത ആഴ്ച ബ്രസീലില്‍ നടക്കുന്ന മത്സരത്തില്‍ കൂടി അലോണ്‍സോയ്ക്ക് വിജയിക്കാനായാല്‍ കിരീടം സ്വന്തമാക്കാം. എന്നാല്‍, കുറഞ്ഞ പോയിന്റിന് പിന്നിലുള്ള മാര്‍ക്ക് വെബ്ബറും ലൂയിസ് ഹാമിള്‍ട്ടനും കിരീട പ്രതീക്ഷയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :