വംശീയാധിക്ഷേപം: റഫറിക്കെതിരെ ചെല്‍‌സി

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന മത്സരത്തിനിടെ റഫറിയായ മാര്‍ക്ക്‌ ക്ലാറ്റന്‍ബര്‍ഗ്‌ തങ്ങളുടെ രണ്ടു താരങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ചെല്‍‌സി രംഗത്തെത്തി. പ്രീമിയര്‍ ലീഗ്‌ സംഘാടകര്‍ക്ക് ചെല്‍സി ടീം പരാതി നല്‍കിയിട്ടുണ്ട്.

ചെല്‍സിയുടെ നൈജീരിയന്‍ താരം ജോണ്‍ മൈക്കിള്‍ ഒബിയുള്‍പ്പടെ രണ്ട് പേരെ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി. ക്ലാറ്റന്‍ബര്‍ഗിനെതിരെയുള്ള ആരോപണത്തെ അതീവ ഗൌരവമായാണ് കാണുന്നതെന്ന് റഫറിമാരുടെ സംഘടനയായ പി ജി എം ഒയും അറിയിച്ചിട്ടുണ്ട്.

മത്സരത്തില്‍ ചെല്‍സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ തോല്‍പ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :