കാലാവസ്ഥ വ്യതിയാനം 10 കോടി ജനങ്ങളെ കൊല്ലും

ലണ്ടന്‍| Venkateswara Rao Immade Setti| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കാലാവസ്‌ഥാ വ്യതിയാനത്താല്‍ 2030 ആവുമ്പോഴേക്കും ലോകത്ത്‌ 10 കോടി ജനങ്ങള്‍ മരിച്ചുവീഴുമെന്ന്‌ റിപ്പോര്‍ട്ട്‌. ആഗോളതാപനം ജിഡിപി വളര്‍ച്ച 3.2 ശതമാനം കുറയ്‌ക്കുമെന്നും പറയുന്നു. ഇരുപതോളം ലോകരാജ്യങ്ങള്‍ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ ഡി എ അര്‍ എ (DARA) എന്ന സംഘടനയാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

കാലാവസ്‌ഥാ വ്യതിയാനം മൂലം വര്‍ഷം 50 ലക്ഷം പേര്‍ മരിക്കുന്നു എന്നാണ്‌ സംഘടനയുടെ കണക്കുകളില്‍ പറയുന്നത്‌. ഇപ്പോഴത്തെ നിലയില്‍ ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്നത്‌ തുടരുകയാണെങ്കില്‍ 2030 ആവുമ്പോഴേക്കും മരണനിരക്ക്‌ 60 ലക്ഷമായി ഉയരും. അന്തരീക്ഷ മലിനീകരണം, കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പട്ടിണി, രോഗം, കാര്‍ബണ്‍ പുറന്തളളല്‍ എന്നിവയാണ്‌ മരണകാരണമാകാവുന്നത്‌.

കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന 90 ശതമാനം ആള്‍നാശവും വികസ്വര രാജ്യങ്ങളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിതവാതകങ്ങളുടെ പുറന്തളളല്‍ മൂലം ആഗോള താപനം വര്‍ധിക്കുന്നു. കൂറ്റന്‍ മഞ്ഞുകട്ടകള്‍ ഉരുകുന്നതും കാലാവസ്‌ഥയിലെ കടുത്തവ്യതിയാനയും വരള്‍ച്ചയും വെളളപ്പൊക്കവും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :