തിരിച്ചെത്താനാണ് തന്റെ ആഗ്രഹം; മൗറീഞ്ഞോ

ലണ്ടന്‍| Venkateswara Rao Immade Setti| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഇംഗ്ളീഷ് പ്രിമിയര്‍ ലീഗില്‍ കോച്ചായി തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് പരിശീലകന്‍ ജോസ് മൗറീഞ്ഞോ. 2005, 2006 വര്‍ഷങ്ങളില്‍ ചെല്‍സിയെ പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ മൗറീഞ്ഞൊയ്ക്ക് പക്ഷേ തിരിച്ചെത്താന്‍ കഴിയുന്ന കാര്യം സംശയമാണ്.

റയല്‍ ടീമംഗങ്ങളുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റത്തിലും കോച്ച് സംതൃപതനല്ലെന്നാണ് സൂചന. ക്രിസ്റ്റ്യാനോയും ടീമില്‍ സംതൃപതനല്ലെന്ന് പറഞ്ഞത് വന്‍വിവാദങ്ങളുണ്ടാക്കിയിരുന്നു. താനാണ് ടീമിന്റെ കോച്ചെന്നും തന്റെ പിഴവാണ് നിരാശജനക പ്രകടനത്തിനു കാരണമെന്നും പറഞ്ഞ കോച്ച് സ്വന്തം ടീമിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :