ലോകം നടുക്കിയ സ്പോര്‍ട്സ് അറ്റാക്കുകള്‍

ചെന്നൈ| WEBDUNIA|
PRO
ബോസ്റ്റണ്‍ സ്ഫോടനം: നടുക്കം മാറാതെ യുഎസ്

പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്ഫോടനങ്ങളുടെ നടുക്കത്തില്‍നിന്നും അമേരിക്ക ഇപ്പോഴും ഉണര്‍ന്നിട്ടില്ല. 2013 ഏപ്രില്‍ 16 തിങ്കളാഴ്ച വൈകിട്ട് നടന്ന സ്ഫോടനങ്ങളില്‍ എട്ടുവയസ്സുകാരനടക്കം നിരവധിപ്പേര്‍ കൊല്ലപ്പെട്ടു.

ഭീകരതയ്ക്കെതിരെ പോരാടുന്ന തങ്ങളുടെ തട്ടകത്തില്‍ത്തന്നെ ആക്രമണമുണ്ടായത് അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാര്‍ഷിക മാരത്തണാണ് ബോസ്റ്റണിലേത്.

ഇത്തവണത്തെ നൂറ്റിപ്പതിനേഴാം മാരത്തണില്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കുപുറമെ 90 രാജ്യങ്ങളില്‍നിന്നുള്ള അത്ലറ്റുകളും പങ്കെടുത്തിരുന്നു. 26.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 23,000 കായിക താരങ്ങളുടെ മാരത്തണ്‍ കാണാന്‍ അഞ്ച് ലക്ഷത്തോളം കാണികള്‍ എത്തിയിരുന്നു. 8,06,000 ഡോളറാണ് സമ്മാനത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :